പോലീസ് സേനയിലെ ആര്‍എസ്എസ് സാന്നിദ്ധ്യം തള്ളാതെ മുഖ്യമന്ത്രി
പോലീസ് സേനയിലെ ആര്‍എസ്എസ് സാന്നിദ്ധ്യം പരിശോധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ആര്‍എസ്എസ് ബന്ധമുള്ള പോലീസുകാരുണ്ടെന്ന കാര്യത്തെ എതിര്‍ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. പോലീസ് സേനയില്‍ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള അത്തരത്തിലുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുകൊണ്ടൊന്നും ഇവിടുത്തെ കാര്യങ്ങള്‍ അപായപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യക്കാരെന്നും ദക്ഷിണേന്ത്യക്കാരെന്നും ആര്‍എസ്എസിന് വ്യത്യാസമുണ്ടെന്നത് ശരിയാണ്. അക്കാര്യം ആര്‍എസ്എസ് സൈദ്ധാന്തികന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാരിന് ആ വ്യത്യാസമില്ല എല്ലാവരും സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ പൊതുവായിട്ടുള്ള നിലപാടുകള്‍ക്കൊപ്പം മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കു. അതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
പോലീസില്‍ ഇത്തരത്തില്‍ രാഷ്ട്രീയമുള്ള ആളുകളുണ്ടോ എന്നത് വലിയ ചോദ്യമാണ്. അത്തരം പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. ആര്‍എസ്എസിന്റേതായ ശ്രമങ്ങള്‍ പലതരത്തില്‍ നടക്കും അത് നമ്മള്‍ കാണാതിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടത്തുമെന്ന വെല്ലുവിളിച്ച ഐജി സുരേഷ് രാജ് പുരോഹിത്, ഇപ്പോള്‍ ആരോപണങ്ങള്‍ നേരിടുന്ന ലോക്‌നാഥ് ബെഹ്‌റയേയും ഉദ്ദേശിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്ന സുരേഷ് രാജ് പുരോഹിത് പിന്നീട് കേന്ദ്ര ഡെപ്യൂഷനിലേക്ക് പോകുകയായിരുന്നു.












Click it and Unblock the Notifications