' മത രാഷട്രമാക്കാനുള്ള ശ്രമം അതിവേഗം നടക്കുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല': മുഖ്യമന്ത്രി
തിരുവനന്തപുരം: മതേതര - ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികളാൽ തകർക്കപ്പെട്ടു. അവിടെ തന്നെ കേന്ദ്രമാക്കി പിന്നെയും വർഗീയ - രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോ എന്ന് ഭരണ നേതൃത്വത്തിൽ കാർമികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗര സമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവെക്കുന്നതാണ് പൗരത്വ ഭേഗദതി. അത് ഉടൻ നടപ്പാക്കും എന്ന പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണ്.

ഭേഗദതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അത് വന്നയുടനെ തന്നെ പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലെ എൽ ഡി എഫ് സർക്കാർ. ഇപ്പോഴും അവിടെ തന്നെയാണ് നിൽക്കുന്നത്. തുടർച്ചയായി ഇത്തരത്തിലുള്ള വിപത്തുകളുടെ കേളികൊട്ട് ഉയരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാര മോഹവും പൗരോഹിത്വവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണ് എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പടുണ്ട്യ ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications