• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരാള്‍ ബിജെപിയിലെത്തി; ഓഫര്‍ നല്‍കി തിരിച്ചെത്തിച്ചു; സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി

കണ്ണൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ പലനേതാക്കള്‍ക്കും ബിജെപി ബന്ധമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്. ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടിയെ കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

sudhakaran

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ബിജെപി ബന്ധമുണ്ടെന്ന് പരോക്ഷ വിമര്‍ശനും പിണറായി നടത്തി. കണ്ണൂര്‍ ചാലയില്‍ എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ചിലര്‍ ബിജെപിയിലേക്ക് പോയെന്ന് വാര്‍ത്തകള്‍ വന്നു. ഇവരെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് തിരികെ കൊണ്ടുവന്നത്.

ദില്ലി പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം; ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദി പ്രചോദനം

ബിജെപിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ ഇവര്‍ മടങ്ങിപ്പോവില്ലെന്ന് എന്താണ് ഉറപ്പ്. വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുതെന്നും അതിനാല്‍ വിശ്വസ്തരായവരെ മാത്രം ലോക്സഭയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സീറ്റ് നേടാനായി കോണ്‍ഗ്രസ് എസ്ഡിപിഐയും ആര്‍എസ്എസുമായി സഹകരിക്കുന്നുവെന്ന് കണ്ണൂരില്‍ നടന്ന എകെജി ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി ആരോപിച്ചു.

English summary
cm pinarayi vijayan against k sudhakaran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more