Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിന് എൻഎസ്എസുമായി ഒരു പ്രശ്നവുമില്ല; തുടര്‍ച്ചയായ വിമര്‍ശനം സംശയകരമെന്ന് മുഖ്യമന്ത്രി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ്എസ് എല്ലാക്കാലത്തും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എൻഎസ്എസ് വിമർശിക്കേണ്ടതൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കോ സർക്കാരിനോ എൻഎസ്എസുമായി യാതൊരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

CM

"എനിക്ക് എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. സര്‍ക്കാരിനുമില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ട്. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ചോദിക്കണം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നാല്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും," മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ്എസ് എല്ലാക്കാലത്തും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എൻഎസ്എസ് വിമർശിക്കേണ്ടതൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. അവർ ഉയർത്തിയ വിമർശനം സ്വീകരിക്കേണ്ട വിഭാഗങ്ങളൊന്നും ആ വിമർശനം സ്വീകരിക്ക‍ില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇരട്ട വോട്ട് വിഷയത്തിൽ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം ചോദിച്ചു. എന്തും വിളിച്ചുപറഞ്ഞാല്‍ ജനം വിശ്വസിക്കണമെന്നില്ല. തുടര്‍ഭരണത്തിന് പിണറായി- ബിജെപി ധാരണയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനായിരുന്നു മറുപടി.

തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

ബിജെപി-കോണ്‍ഗ്രസ് കേരളതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. അപ്പോഴും അതേ വഴിയില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നുവെന്നതാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഗീയതയെയും മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്. അത് തകര്‍ന്നടിയുന്നുവെന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കേരളതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    Ashanath's cricket video goes viral

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+