കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവ് ഇതൊന്നും കേട്ടിട്ടില്ലെന്നാണ് തോന്നുന്നത്; മറുപടിയുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ രോഗമുക്തി നിരക്ക്, ടെസ്റ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

'തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രമെ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവായാല്‍ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. കാവിഡ് വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം വിശദമായ ഡിസ്ചാര്‍ജ് പോളിസി കൊണ്ട് വന്നത് മുമ്പ് തന്നെ വ്യക്തമാക്കിയതാണെന്ന'് മുഖ്യമന്ത്രി പറഞ്ഞു.

രോഗമുക്തി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നുണപറയുന്നുവെന്നാമണ് രമേശ് ചെ്ന്നിത്തലയുടെ ആരോപണം.

pinarayi

ഡിസ്ചാര്‍ജ് പോളിസിയെകുറിച്ച് പറയുമ്പോള്‍ അന്ന് മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന രീതികളും പറഞ്ഞിരുന്നു. ഇത്തരം ഒരു രീതി ആവിഷ്‌കരിച്ചതിന്റെ രേഖകള്‍ ലഭ്യമാണ്. അപ്പോഴാണ് പ്രതിപക്ഷ നേതാവ് പുതുതായി എന്തോ കണ്ടെത്തിയെന്നത് പോലെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടും മൂന്നും ടെസ്റ്റ് നടത്തിയാണ് രോഗികളെ വീട്ടില്‍ വിട്ടിരുന്നത്. ഇത്തരത്തില്‍ 40 ദിവസത്തില്‍ ഏറെ ആശുപത്രിയില്‍ കിടന്ന രോഗികള്‍ വരെയുണ്ടായിരുന്നുവെന്നും ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. കേരളത്തിന്റെ രോഗമുക്തി നിരക്ക് തുടക്കത്തില്‍ പിന്നില്‍ പോയത് ഇത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ 10 ദിവസത്തിനുള്ളില്‍ രോഗം കുറഞ്ഞാല്‍ അവരെ വീട്ടില്‍ വിടും. ഇത് അദ്ദേഹം കേട്ടിട്ടുണ്ടാവില്ലെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

English summary
CM Pinarayi vijayan against ramesh chennithala on covid-19 pandemic in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X