കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല'; പിസി ജോർജിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി

Google Oneindia Malayalam News

കൊച്ചി; മതവിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും പി സി ജോർജിന്റേത് നീചമായ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. കേരളം എന്നത് എന്തും വിളിച്ച് പറയാനുള്ള സ്ഥലമല്ല. ഇവിടെ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും പിണറായി പറഞ്ഞു. കടവന്ത്രയില്‍ എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ

1

'നീചമായ വാക്കുകളാണ് പി സി ജോര്‍ജ് പ്രയോഗിച്ചത്. അതുകേട്ടപ്പോള്‍ സംഘപരിവാറിന് അമിത സന്തോഷം. തിരുവനന്തപുരത്ത് കടുത്ത മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ പോലീസ് ഒരു സമ്മര്‍ദവും പരിഗണിക്കാതെ അറസ്റ്റ് ചെയ്തു. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന ചൊല്ലുണ്ട്. അത് അന്വർത്ഥമായിരിക്കുകയാണ്. ജാമ്യം ലഭിച്ചപ്പോൾ എന്താണ് താൻ നേരത്തേ പറഞ്ഞത് അത് കുറച്ച് കൂടി കടുപ്പിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പി സി ജോർജ് സംസാരിച്ചു. പിന്നെ ഇവിടെ വന്ന് ആദ്യം പറഞ്ഞതിനേക്കാൾ കടുപ്പത്തിലുള്ള പ്രസംഗം ഒരു ആരാധനാലയത്തിന്റെ ചടങ്ങിൽ വെച്ച് നടത്തി. നാടിന്റെ സംസ്കാരത്തിന് ചേരാത്ത രീതിയിലാണ് ജോർജ് സംസാരിച്ചത്.

2

പി സി ജോർജിന്റെ പ്രസംഗത്തിന്റെ മറുപതിപ്പാണ് ആലപ്പുഴയിൽ കണ്ടത്. ആലപ്പുഴയിൽ എസ് ഡി പി ഐക്കാർ പ്രകടനം നടത്തി. പ്രകടത്തിൽ പത്ത് വയസുള്ള കുട്ടിയെ കൊണ്ട് ചില മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യങ്ങളായിരുന്നു അത്. അങ്ങേയറ്റം പ്രകോപനപരമായിരുന്നു അത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. സ്വാഭാവികമായും പോലീസ് കേസെടുത്തു. പത്ത് വയസുള്ള കുട്ടിക്ക് താൻ വിളിക്കുന്ന മുദ്രാാക്യത്തിന്റെ ആപത്ത് എന്തെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ആ കുട്ടിയെ അതിന് ഉപയോഗിക്കുകയാണ്. കുട്ടിയെ ചുമലിലേറ്റിയ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കുന്നത് നേതൃത്വം കൊടുത്തയാളെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് പിന്നിലുള്ള എല്ലാവരേയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

3


ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതായാലും നാടിന്റെ താത്പര്യത്തിന് എതിരാണ്. ഈ രണ്ട് കൂട്ടരും തങ്ങൾക്ക് എങ്ങനെ ലാഭം ഉണ്ടാകാമെന്ന ചിന്തയിലാണ് പ്രവർത്തിക്കുന്നത്. നഷ്ടം സംഭവിക്കുന്നത് നാടിനും ജനതയ്ക്കുമാണ്. അതുകൊണ്ട് തന്നെ വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാട്. എന്നാൽ രാജ്യത്തെ സ്ഥിതി അതല്ല. എന്തൊക്കെ രീതിയിൽ രാജ്യത്ത് വർഗീയ സംഘർഷം നടത്താൻ കഴിയുമെന്നാണ് ബി ജെ പി ആലോചിക്കുന്നത്. അതിന് ആരാധനാലയങ്ങളെ വളരെ ആയുധമാക്കുകയാണ്. രാജ്യം പൊതുവെ അംഗീകരിച്ച സമീപനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നു. കള്ളപ്രചാര വേലകൾ ഒന്നിന് പിറകേ ഒന്നായി ഉയർന്നുവരികയാണ്. മതവന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം നടക്കുകയാണ്.

'വോട്ടിനു വേണ്ടി വര്‍ഗീയവാദികളുടെ തിണ്ണ നിരങ്ങാന്‍ യുഡിഎഫിനെ കിട്ടില്ല; ബിജെപിയുമായി സന്ധി ചെയ്തത് സിപിഎം''വോട്ടിനു വേണ്ടി വര്‍ഗീയവാദികളുടെ തിണ്ണ നിരങ്ങാന്‍ യുഡിഎഫിനെ കിട്ടില്ല; ബിജെപിയുമായി സന്ധി ചെയ്തത് സിപിഎം'

4

മുസ്ലീങ്ങളും ക്രൈസ്തവ വിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണ്. ഇതെല്ലാം നിത്യസംഭവങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയും തകർക്കുന്ന ഇത്തരം നീക്കങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണ്. അതോടൊപ്പം ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടരാകുന്നു. ജനങ്ങളിൽ മാഹാഭൂരപക്ഷവും പാവപ്പെട്ടവരാണ്. അവരുടെ നില ദിനം പ്രതി അധോഗതിയിലേക്ക് പോകുകയാണ്. അതിസമ്പന്നർക്ക് മാത്രമാണ് പുരോഗതി ഉള്ളത്. അതി സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതിനായി നമ്മുടെ രാജ്യത്തെ വിഭവങ്ങൾ അവർക്ക് മുന്നിൽ അടിയറ വെയ്ക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.

English summary
CM Pinarayi Vijayan Againt Pc George says wont entertain hate speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X