• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിങ്ങളെതിർക്കുന്നത് ഈ നാട്ടിലെ ജനങ്ങളെ ആണ്', ബിജെപിക്കും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെതിരായുളള ആരോപണങ്ങളില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസനത്തെ ഇല്ലാതെയാക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളെ അല്ല മറിച്ച് ഈ നാട്ടിലെ ജനങ്ങളെ ആണ് എതിര്‍ക്കുന്നത് എന്ന് ബിജെപിയും കോണ്‍ഗ്രസും ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: '' ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളില്‍ ഇകഴ്ത്താന്‍ കേന്ദ്ര ഏജൻസികളുടെ ഈ പ്രവർത്തികളൊന്നും സഹായകമാകില്ല. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്; ഞങ്ങള്‍ക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ്. അസാധാരണമായ ഒരു പ്രതിസന്ധിയാണ് കോവിഡ് മഹാമാരി ഈ ലോകത്തിനു നല്‍കിയത്. നമ്മുടെ നാടിനേയും അതു നല്ല തോതില്‍ ബാധിച്ചു. നമ്മുടെ സാമൂഹ്യജീവിതം സ്തംഭിച്ചു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സാമ്പത്തിക മേഖല അങ്ങേയറ്റം പ്രതിസന്ധിയിലായി. എന്നാല്‍ ഈ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ക്രിയാത്മകമായി എന്തു ചെയ്യാം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. ആ ആലോചനയുടെ ഫലമായാണ് 100 ദിവസങ്ങളില്‍ 100 പദ്ധതികള്‍' എന്ന ആശയം സാക്ഷാല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. രണ്ട് ഘട്ടങ്ങളിലായി 100 ദിനപരിപാടി നമ്മുടെ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാകും. എന്തായിരുന്നു അതിന്‍റെ ഫലം? 169 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത് 206 പദ്ധതികളാണ്.

ഇത്തരമൊരു കാര്യം കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അതിന്‍റെ ഭാഗമായി 1,79,385 പേര്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. ക്ഷേമ പെന്‍ഷനുകള്‍ ഓരോ മാസവും വര്‍ദ്ധിപ്പിച്ച്, ഏപ്രില്‍ മുതല്‍ 1600 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സ്ഥിതിയായി. ഇപ്പോള്‍ ഒന്നും രണ്ടുമല്ല, 60.31 ലക്ഷം പേര്‍ക്കാണ് നമ്മള്‍ പെന്‍ഷന്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിരുന്നതിന്‍റെ ഏകദേശം ഇരട്ടിയാണിതെന്നോര്‍ക്കണം.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

ഇത്തരത്തില്‍ കോവിഡ് പോലൊരു അനിതരസാധാരണമായ ഒരു ദുരന്തം ജനജീവിതത്തെ ബാധിക്കാതെയിരിക്കാന്‍ ഈ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം എന്തായിരുന്നു ചെയ്തത്? അത് അവര്‍ക്കോര്‍മ്മ കാണില്ലെങ്കിലും ജനങ്ങള്‍ മറക്കാന്‍ ഇടയില്ല. ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തെ കൂടെ നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് നാടിന്‍റെ നന്മ മുന്നില്‍ക്കണ്ടായിരുന്നു.

നമ്മള്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമായിരുന്നു. എന്നാല്‍ ഒരുമിച്ചു നില്‍ക്കുന്നതിനു പകരം, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ഒരുപക്ഷേ, അത്തരമൊരു ഘട്ടത്തില്‍ ഇത്രമാത്രം അധഃപ്പതിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ മറ്റൊരു പ്രതിപക്ഷം ഈ ലോകത്തുത്തന്നെ വേറെക്കാണില്ല. അതിലേയ്ക്കൊന്നും കൂടുതല്‍ കടക്കുന്നില്ല. പ്രതിപക്ഷം എന്തോക്കെ അരുതായ്മകള്‍ ചെയ്താലും ഈ നാടിന്‍റെ നന്മയ്ക്കും വികസനത്തിനുമായി ഞങ്ങള്‍ ഉറച്ച കാല്‍വെയ്പുകളോടെ മുന്നോട്ടു പോകും. കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളെതിർക്കുന്നത് ഞങ്ങളെയല്ല, ഈ നാട്ടിലെ ജനങ്ങളെയാണ്''.

English summary
CM Pinarayi Vijayan alleges that Congress and BJP are opposing the development in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X