Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനം', ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജെനി ജെറോമിന് അഭിനന്ദന പ്രവാഹം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റായി ചരിത്രം രചിച്ചിരിക്കുകയാണ് 23കാരിയായ ജെനി ജെറോം. ജെനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ രംഗത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതികരണം: കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്.

സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു'.

cm

ആരോഗ്യമന്ത്രി വീണ ജോർജിന്റെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെ: സ്വപ്നത്തിനൊപ്പം പറന്ന ജെനി ജെറോമിന് അഭിനന്ദനങ്ങൾ . ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് പുലർച്ചെ എത്തിയ എയർ അറേബ്യയുടെ G 9 - 499 വിമാനത്തിൽ കോ പൈലറ്റായിരുന്നു ജെനി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ്.

തിരുവനന്തപുരം കൊച്ച് തുറ സ്വദേശിനിയായ ജെനിയുടെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. ജെനിയുടെ അമ്മയെ വിളിച്ചിരുന്നു. സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ. ജെനി ജെറോം അവർക്ക് ഊർജ്ജമാകട്ടെ എന്ന് ആശംസിക്കുന്നു'.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്: തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും കേരളത്തിലെ ആദ്യ കൊമേഴ്സ്യൽ പൈലറ്റായി സ: ജെറോമിന്റെ മകളും മാസ് ഷാർജ മെംബറുമായ ശ്രീ. ജെനിജെറോം. കുട്ടികാലം തൊട്ട് മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം സഫലമാക്കാൻ വേണ്ടി നടത്തിയ ആത്മാർത്ഥ പ്രയത്നത്തിൻ്റെ ഫലമാണ് ഇന്ന് പൂവണിയുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ കയ്യേറ്റം ചെയ്ത് കളക്ടര്‍- ചിത്രങ്ങള്‍

ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന 'എയർ അറേബ്യ ' (G9-449 )എന്ന ഫ്ലൈറ്റിൻ്റെ കോ-പൈലറ്റായി ജെനിജെറോം ചരിത്രം കുറിക്കുന്നു. ജെനിജെറോം ഒരു മാതൃകയാണ്. വനിതാ കൊമേഴ്സ്യൽ പൈലറ്റായി പുതു തലമുറയ്ക്ക് ആവേശം നൽകുന്നു . ഈ മേഖലയിൽ പുതിയ അവസരങ്ങളും സാധ്യതകളുമാണ് വിദ്യാർഥികൾക്ക് മുന്നിൽ ജെനിജെറോം തുറന്നിടുന്നത്. ശ്രീ. ജെനി ജെറോംന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു...!

സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത

Recommended Video

cmsvideo
    High chance for third wave of pandemic in India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+