കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജമലയില്‍ മരിച്ചവരില്‍ 12,13 ഉം പ്രായമുള്ള കുട്ടികള്‍; 5 ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കി മൂന്നാല്‍ രാജമല ഉരുള്‍പൊട്ടല്‍ സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേരളം നേരിടുന്ന കാലാവര്‍ഷ കെടുതിയില്‍ ആശങ്ക പ്രകടിപ്പിച്ചത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ആശ്വാസ ധനമായി സര്‍ക്കാര്‍ നല്‍കുന്നു. ഒപ്പം പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജമലയില്‍ ഉണ്ടായ ദുരന്തത്തില്‍ മുപ്പത് മുറികളുള്ള നാല്‍പത് ലയങ്ങള്‍ മണ്ണിടിച്ചിലയില്‍ പൂര്‍ണ്ണമായും ഇല്ലാതായെന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ 80 പേരായിരുന്നു ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ ഇതിനോടകം മരണമടഞ്ഞു. ബാക്കിയുള്ളവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

pinarayi

ഗാന്ധി രാജ് 48, ശിവകാമി 35, വിശാല്‍ 12, മുരുകന്‍ 46, രാമലക്ഷ്മി 40 മയില്‍ സാമി 48 കണ്ണന്‍ 40, അണ്ണാദുരൈ 44, രാജേശ്വരി 43, കൗസല്യ 25 തപസി അമ്മാള്‍ 42, സിന്ധു 13, നിതീഷ് 25, പനിനീര്‍ സെല്‍വം 50, ഗണേഷന്‍ 40 എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളെജിലും ഒരാളെ മൂന്നാറിലെ ടാറ്റാ ജമറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചിരുന്നു. രാജമലയില്‍ മണ്ണിടിഞ്ഞ് വീണ് ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. രാജമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായമായി നല്‍കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഈ വിഷമഘട്ടത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്

മലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നുമലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു

English summary
CM Pinarayi Vijayan Announces financial aid for idukki rajmala landslide victim's Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X