കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയല്ല മുടി മുറിച്ചത്', അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം...

കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപികയായ ആനന്ദജ്യോതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുചടങ്ങിൽ വെച്ച് അഭിനന്ദിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
'ആണാകാൻ വേണ്ടിയല്ല മുടി മുറിച്ചത്' അഭിനന്ദിച്ച് മുഖ്യമന്ത്രി

കണ്ണൂർ: മുടി മുറിച്ച് പൊതു ചടങ്ങിൽ അവതാരകയായെത്തിയ അദ്ധ്യാപികയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപികയായ ആനന്ദജ്യോതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുചടങ്ങിൽ വെച്ച് അഭിനന്ദിച്ചത്.

14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

ധർമ്മടത്തെ ചിറക്കുനിയിൽ നടന്ന കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടന ചടങ്ങിലാണ് സംഭവം. മുടി പറ്റെ വെട്ടിയ നിലയിലാണ് അവതാരകയായ ആനന്ദജ്യോതി ചടങ്ങിനെത്തിയത്.

anchorfb

ചടങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ താൻ മുടി മുറിക്കാനിടയായ സംഭവത്തെക്കുറിച്ചും ആനന്ദജ്യോതി വിശദീകരിച്ചു. 'എന്റെ തലമുടി കണ്ട് ആണാണെന്ന് വിചാരിക്കരുത്, രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുന്നൊരു സംഘടനയ്ക്ക് സംഭാവന ചെയ്യാനാണ് മുടി മുറിച്ചത്'- ആനന്ദജ്യോതി ഇത് പറഞ്ഞ് നിർത്തിയപ്പോഴേക്കും സദസിൽ നിന്നും കരഘോഷമുയർന്നു.

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

തൊട്ടുപിന്നാലെ ഉദ്ഘാടന പ്രസംഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ആനന്ദജ്യോതിയെ അഭിനന്ദിച്ചു. 'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയാണ് മുടി മുറിച്ചതെന്ന് നിങ്ങൾ വിചാരിക്കരുത്, നല്ലൊരു കാര്യത്തിനു വേണ്ടി ചെയ്തതാണ്, നിങ്ങൾക്കും അങ്ങനെ ചെയ്യാവുന്നതാണ്' എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ജ്യോതി ടീച്ചറെ അഭിനന്ദിച്ചത്. കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ ആനന്ദജ്യോതി, അവതാരകയും ചാല ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്.

English summary
cm pinarayi vijayan appreciates anchor in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X