Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളുടെ സർവ്വേ റിപ്പോർട്ടുകൾ കണ്ട്‌ അലംഭാവം കാട്ടരുത്, ഇടത് പ്രവർത്തകരോട് പിണറായി

തിരുവനന്തപുരം: മാധ്യമങ്ങളുടെ സർവ്വേ റിപ്പോർട്ടുകൾ കണ്ട്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ അലംഭാവം കാട്ടരുതെന്ന് ഇടത് പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിനനുകൂലമായ സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽഡിഎഫ് പ്രവത്തകരോട് അഭ്യർത്ഥിക്കാനുള്ളത്. നമുക്ക്‌ എതിരായ നിലപാട് കൈക്കൊള്ളുന്ന ആളുകൾക്ക് പോലും ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നു എന്നതും സർവേ ഫലത്തിൽ പറയേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഇതുവരെ പര്യടനം നടത്തിയത്. ഇത്തവണ വയനാട് മുതൽക്കേ വലിയ ജനാവലിയാണ് എത്തുന്നത്. എൽഡിഎഫ് കൂടുതൽ ജനാവിഭാഗങ്ങളിലേക്ക് വ്യാപിച്ചു. എൽഡിഎഫിനൊപ്പം കൂടുതൽ പേർ അണിനിരക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. പ്രതിസന്ധികൾ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനായി. ഇതിൽ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാൻ കഴിയാതെ വന്നപ്പോൾ പ്രതിപക്ഷം വലിയ തോതിൽ നുണ പ്രചരണം നടത്തുകയാണ്‌ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

cm

ഇതുവരെ പുറത്ത് വന്ന തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേകള്‍ എല്ലാം തന്നെ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സര്‍വ്വേ ഫലങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നുളള സര്‍വ്വകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നുളള ആശങ്ക ഉണ്ടെന്ന് എംഎ ബേബി പ്രതികരിച്ചു. ജനങ്ങളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത് വളരെ ആവേശകരമായ പ്രതികരണങ്ങള്‍ ആണെന്നും എംഎ ബേബി പറഞ്ഞു.

നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പിണറായി സർക്കാർ വീണ്ടും.. തഗ് അടിച്ച് ടോവിനോ | Tovino Thomas Talk | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+