കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച്, ഒറ്റക്കെട്ടായി ഈ വിപത്തിനെ മറികടക്കാം, ലോക്ഡൗൺ വിജയമാക്കാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവഡിനെ പ്രതിരോധിക്കുന്നതിനുളള ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് ആളുകൾ പൂർണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ' അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണം.

CM

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

അതിൻ്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിർത്താനും മരണങ്ങൾ ഒഴിവാക്കാനും സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിർത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോർത്തുകൊണ്ട്, അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ മറികടക്കാം.

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Honey bees may now help in Covid detection! | Oneindia Malayalam

English summary
CM Pinarayi Vijayan asks people to make Covid Lockdown a success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X