Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; തെറ്റ് പറ്റിയാൽ തിരുത്തുമെന്നും മുഖ്യമന്ത്രി

ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. തെറ്റ് പറ്റിയാല്‍ തിരത്തുമെന്നും അദ്ദേഹം.

തളിപ്പറമ്പ്: ജിഷ്ണു പ്രണോയിയുടെ മരണവുമാി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് തെറ്റ് പറ്റിയതായി ചൂണ്ടിക്കാണിക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സിപിഎം മൊറാഴ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan

കോണ്‍ഗ്രസിനും ബിജെപിക്കും വളരെ വേണ്ടപ്പെട്ടവരാണ് സംഭത്തില്‍ ഉള്‍പ്പെട്ട കോളേജിന്റെ മാനേജ്‌മെന്റില്‍ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ യുഡിഎഫ് ഭരണകാലത്തായിരുന്നെങ്കില്‍ പ്രസ്തുത സ്വാശ്രയ കോളേജ് എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് പറ്റിയാല്‍ ഞങ്ങള്‍ തിരുത്തും. പക്ഷെ തെറ്റുണ്ടായിരിക്കണംയ തെറ്റില്ലാതെ ആര്‍ക്കെതിരെയും നടപടിയെടുക്കില്ല. സര്‍ക്കാരിനെ അപമാനിക്കുന്ന വക്ര ബുദ്ധികള്‍ക്ക് മുന്നില്‍ ചുളില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ നേരെയാക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+