കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചറെ, പോസ്റ്റ് മുക്കിയത് നന്നായി; 'മരുമകള്‍' നിയമനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് പിണറായി !

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന പികെ ശ്രീമതി എംപിയുടെ വിശദീകരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നു. എന്നാല്‍ അത് ശ്രീമതി ടീച്ചറുടെ മരുമകള്‍ ആണെന്ന് പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി.

പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ട്. മരുമകളെ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞിരുന്നില്ല. എന്നാല്‍ സ്ഥാന കയറ്റം നടന്ന്പപോള്‍ അത് തെറ്റാണെന്ന് മനസിലാക്കി പാര്‍ട്ടി ഇടപെട്ടെന്നും പിണറായി വിശദീകരിച്ചു. നേരത്തെ പിണറായി വിജയനെയും പാര്‍ട്ടിയെയും കുറ്റപ്പെടുത്തി പികെ ശ്രീമതി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

pinarayi-sreemathi

മൂന്നു തസ്തികളില്‍ മന്ത്രിമാര്‍ക്കു നേരിട്ടു നിയമനം നടത്താന്‍ അവകാശമുണ്ട്. ബാക്കിയുള്ളതു പാര്‍ട്ടിയുടെ അറിവോടെയായിരിക്കണം. രണ്ടു െ്രെഡവര്‍മാരില്‍ ഒരാള്‍, വീട്ടിലെ ഫോണെടുക്കാന്‍ ഒരാള്‍, കുക്ക് എന്നിവരെ മന്ത്രിക്കു തീരുമാനിക്കാം. അതു പാര്‍ട്ടി അറിയേണ്ട കാര്യവുമില്ല. മരുമകളെ നിയമിച്ചതും പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ഗൗരവമായ പ്രശ്‌നമാണെന്ന് വ്യക്തമാക്കിയ പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദനെതിരെ പരോക്ഷ വിമര്‍ശനവും നടത്തി. പ്രതിപക്ഷമാണ് സര്‍ക്കാരിന്റെ പ്രതിശ്ചായ നഷ്ടമായെന്ന് പറയുന്നതെന്ന് പിണറായി പറഞ്ഞു. ബന്ധു നിയമനം സര്‍ക്കാരിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തിയെന്ന് വിഎസ് ആരോപിച്ചിരുന്നു. ബന്ധുനിയമനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും. കൂട്ടായ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

തന്റെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചുവെന്നുമാണ് ശ്രീമതി ടീച്ചറുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വിവാദത്തിന് ടീച്ചര്‍ മറുപടി നല്‍കുന്നത്.

ശ്രീമതി ടീച്ചറുടെ മകനും ഇപി ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ വിവാദം മുറുകുമ്പോഴാണ് ടീച്ചറുടെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ വിശദീകരണം വിവാദമായതോടെ ശ്രീമതി ടീച്ചര്‍ പോസ്റ്റ് പിന്‍വലിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CM Pinarayi Vijayan comment against PK Sreemathi MPs Facebook post on relatives appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X