കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി; വാക്ക് വിഴുങ്ങി, അങ്ങനെ പറഞ്ഞിട്ടില്ലെന്ന്

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മന്ത്രി ബാലന്‍ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ വിളിച്ച സമാധാന യോഗത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് രേഖാമൂലം മന്ത്രി എകെ ബാലന്‍ അറിയിച്ചതാണ്. മാത്രമല്ല, ജില്ലാ കളക്ടര്‍ ഷുഹൈബിന്റെ കുടുംബത്തിന് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയതുമാണ്. കോടതി വിധിയുടെ ആശ്വാസത്തിലാണ് ഷുഹൈബിന്റെ കുടുംബം...

നേരത്തെ നല്‍കിയ ഉറപ്പ്

നേരത്തെ നല്‍കിയ ഉറപ്പ്

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മന്ത്രി ബാലന്‍ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് അതൃപ്തിയുണ്ടെങ്കില്‍ ഏത് അന്വേഷണവും നടത്താമെന്ന് ബാലന്‍ ഉറപ്പ് നല്‍കിയിരുന്നു.

ഫെബ്രുവരി 21ന്

ഫെബ്രുവരി 21ന്

ഫെബ്രുവരി 21നാണ് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചത്. മന്ത്രി ബാലനാണ് സര്‍ക്കാര്‍ പ്രതിനിധിയായി യോഗത്തില്‍ സംബന്ധിച്ചത്. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് ബാലന്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

കളക്ടറെയും അറിയിച്ചു

കളക്ടറെയും അറിയിച്ചു

മാത്രമല്ല, ജില്ലാ കളക്ടര്‍ ഷുഹൈബിന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ഇക്കാര്യം ബോധിപ്പിച്ചിരുന്നു. സിബിഐ അന്വേണഷത്തിന് സര്‍ക്കാര്‍ ഒരുക്കമാണെന്ന പ്രതികരണമാണ് കളക്ടറും പറഞ്ഞത്. എന്നാല്‍ സഭയിലും ഹൈക്കോടതിയിലും സര്‍ക്കാര്‍ വാക്ക് മാറ്റി.

വാക്കിലെ കളി

വാക്കിലെ കളി

പക്ഷേ, ഒരു തരത്തില്‍ മുഖ്യമന്ത്രി പറയുന്നത് ഭാഗികമായി ശരിയാണ്. സിബിഐ അന്വേഷണം എന്ന് എടുത്തു പറഞ്ഞില്ല എന്നത് ശരിയാണ്. എന്നാല്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

രേഖകള്‍ പറയുന്നു

രേഖകള്‍ പറയുന്നു

യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് വ്യക്തമായി സൂചിപ്പിച്ചുണ്ട്. രേഖയുടെ ചിത്രം മനോരമ പുറത്തുവിട്ടു. സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ഷുഹൈബിന്റെ കുടുംബം ആദ്യമുതല്‍ ആവശ്യപ്പെട്ടതാണ്.

ചെന്നിത്തല മുഖേന

ചെന്നിത്തല മുഖേന

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖേന ഷുഹൈബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിലും ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നാണ് ഷുഹൈബിന്റെ കുടുംബത്തിന്റെ നിലപാട്.

മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു

മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു

മന്ത്രി ബാലന്റെ പ്രസ്താവന സംബന്ധിച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം നേരായ വഴിയിലാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

അന്വേഷണം നിര്‍ത്താം

അന്വേഷണം നിര്‍ത്താം

ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കോടതി സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തു. പോലീസ് അന്വേഷണം നിര്‍ത്തുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കേസന്വേഷണം സിബിഐ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചത്. നിലവിലെ അന്വേഷണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

ഇതവസാനിപ്പിക്കണം

ഇതവസാനിപ്പിക്കണം

കേസിന് പിന്നിലുള്ളവര്‍ തുടര്‍ച്ചയായി കൈകഴുകുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ. തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം- കോടതി വ്യക്തമാക്കി

യുഎപിഎ വകുപ്പ്

യുഎപിഎ വകുപ്പ്

ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലെ അന്വേഷണം ഫലപ്രദമല്ല. യുഎപിഎ വകുപ്പ് ചുമത്തേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും ദിവസം പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സംശയമുണ്ടെന്ന് കോടതി

സംശയമുണ്ടെന്ന് കോടതി

സമാനമായ നിരവധി കേസുകള്‍ സംഭവിക്കുന്നുണ്ട്്. എന്തുകൊണ്ടാണ് പ്രതികളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച എല്ലാ ആയുധങ്ങളും കണ്ടെടുക്കാന്‍ സാധിക്കാതിരുന്നത്. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ഒരു ആയുധം കണ്ടെത്തിയതില്‍ സംശയമുണ്ടെന്നും കോടതി സൂചിപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഷുഹൈബ് വധം അന്വേഷിക്കുക.

പടച്ചവന്റെ തീരുമാനം

പടച്ചവന്റെ തീരുമാനം

ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പ്രതികരിച്ചു. പടച്ചവന്റെ ഇടപെടലാണ് ഹൈക്കോടതിയിലുണ്ടായതെന്ന് സഹോദരി പറഞ്ഞു. വിധി സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണിതെന്നും പ്രതികരിച്ചു.

ഭര്‍ത്താവിന്റെ ക്രൂരകൊലപാതകം; ആസൂത്രണം ഭാര്യ വക!! കാമുകനെ വീട്ടിലെത്തിച്ചത് നാടകീയമായിഭര്‍ത്താവിന്റെ ക്രൂരകൊലപാതകം; ആസൂത്രണം ഭാര്യ വക!! കാമുകനെ വീട്ടിലെത്തിച്ചത് നാടകീയമായി

ഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതിഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതി

 ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിതം; തെളിവുമായി ഭാര്യ, പീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിതം; തെളിവുമായി ഭാര്യ, പീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

English summary
Kannur Youth Congress Leader Shuhaib Murder: CM Pinarayi Vijayan's Controversial Comments on CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X