വംശീയഅധിക്ഷേപമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നാലാം ടെസ്റ്റ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം. ഐതിഹാസിക ജയം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍- മുഖ്യമന്ത്രി കുറിച്ചു.
ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ച് കായികമന്ത്രി ഇപി ജയരാജനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഐതിഹാസിക ജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റിലെ പരാജയത്തിനു ശേഷം കടുത്ത വംശീയ അധിക്ഷേപത്തെയും, പരിക്കുകളെയും കൂടി നേരിട്ട് തോല്‍പിച്ച് ഇന്ത്യ നേടിയ ഈ വിജയം ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് പ്രേമിയും എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കും. അഭിനന്ദനങ്ങള്‍ റിഷഭ് പന്തിന്റെ പോരാട്ട വീര്യത്തിനും, ടീം ഇന്ത്യയുടെ കഠിനാധ്വാനത്തിനും.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. മത്സരത്തില്‍ അവിശ്വസീനമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാല് ടെസ്റ്റുകളുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ഇന്ത്യ 2-1 നേടിയാണ് ഇന്ത്യ സ്വന്തമാക്കിയത്.












Click it and Unblock the Notifications