കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്നവരിലെ മനോവൈകൃതം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്;കസേര കത്തിച്ചതിനെ വിമര്‍ശിച്ച് മുഖ്യന്‍

മൂഹത്തിന് മാതൃകയായ ഒരു കലാലയത്തില്‍ അരങ്ങേറാന്‍ പാടില്ലാത്ത സംഭവങ്ങളാണ് മഹാരാജാസില്‍ ഉണ്ടായത്. ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കത്തിച്ച സംഭത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം മഹാരാജകീയം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മുഖ്യമന്ത്രിയുചടെ വിമര്‍ശനം.

മനോവൈകൃതം ബാധിച്ച മുതിര്‍ന്ന തലമുറ ഇളംതലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കരുതെന്നും അപമാനത്തിന്റെ പടുകുഴിയിലേക്ക് അഭിമാന സ്തംഭത്തെ തള്ളയിടരുതെന്നും പിണറായി പറഞ്ഞു. സമൂഹത്തിന് മാതൃകയായ ഒരു കലാലയത്തില്‍ അരങ്ങേറാന്‍ പാടില്ലാത്ത സംഭവങ്ങളാണ് മഹാരാജാസില്‍ ഉണ്ടായത്. ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ചുമതല

ചുമതല

തെറ്റുകള്‍ തിരുത്തുക എന്നുള്ളത് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ചുമതലയാണ്. തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഇരുവിഭാഗവും തയാറാകണം. മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു പിണറായിയുയെ പ്രസ്താവന.

 മനോവൈകൃതം അടിച്ചേല്‍പ്പിക്കരുത്

മനോവൈകൃതം അടിച്ചേല്‍പ്പിക്കരുത്

മുതിര്‍ന്നവരുടെ മനോവൈകൃതം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ക്രിയാത്മകമായ രാഷ്ടീയ ആശയ സംവാദങ്ങളാകണം കോളേജുകളില്‍ ഉണ്ടാവേണ്ടത്.

രാഷ്ട്രീയമില്ലാത്ത ക്യാംപസ്

രാഷ്ട്രീയമില്ലാത്ത ക്യാംപസ്

രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളില്‍ ജാതിമത ശക്തി പിടിമുറുക്കുമെന്നും പിണറായി പറഞ്ഞു.

 മതേതര ജനാധിപത്യം

മതേതര ജനാധിപത്യം

മതേതര ജനാധിപത്യം ഇല്ലാതാക്കാന്‍ ക്യാമ്പസിനെ ചിലര്‍ ഉപയോഗിക്കുകയാണ്. ജെഎന്‍യു, ദില്ലി പോലുള്ള ക്യാംപസുകളില്‍ ഇതാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കസേര കത്തിച്ചു

കസേര കത്തിച്ചു

ജനുവരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചത്. കോളേജിലെ സദാചാര പൊലീസിങ്ങില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. സംഭവം വിവാദമായതോടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു.

 അപക്വം

അപക്വം

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് കൊണ്ടുള്ള സമരമുറയെ എസ്എഫ്‌ഐക്ക് ന്യായീകരിക്കാനാവില്ലെന്നും സംഘടനാ നേതൃത്വം പറഞ്ഞിരുന്നു. പ്രകടനത്തിന് നേതൃത്വം കൊടുത്തവരുടെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഇടപെലുകള്‍ മൂലമാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും എസ്എഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

പ്രിന്‍സിപ്പല്‍

പ്രിന്‍സിപ്പല്‍

വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് പ്രിന്‍സിപ്പാള്‍ നടത്തിയ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതു കണ്ട പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളോട് 'ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണോ കോളേജില്‍ വരുന്നത്?' എന്ന് ചോദിച്ചിരുന്നു.

 കസേര കത്തിച്ചു

കസേര കത്തിച്ചു

പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ വനിതാ കമ്മീഷനു പരാതി നല്‍കുകയാണ് പ്രിന്‍സിപ്പാള്‍ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു കസരേ കത്തിക്കല്‍ പ്രതിഷേധം.

English summary
Pinarayi Vijayan's comment on Maharajas college principal chair burn issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X