Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസ്; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്‍റെ സംസ്കാരം തകർക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.

രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃശൂരിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് കേരള സർക്കാരിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു പിണറായിയുടെ പ്രസംഗം.

Pinarayi Vijayan

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടി പറഞ്ഞത്. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോയെന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ഭക്ഷണത്തിന്‍റെ പേരിലും പശുവിന്‍റെ പേരിലും മനുഷ്യരെ കൊന്നു. ഈ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണെന്നും പിണറായി കുറ്റപ്പെടുത്തി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+