Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തോട് ക്രൂരമായ വിവേചനം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

കൊല്ലം: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ പോലും സഹായം നൽകിയില്ല, കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി യെ സ്വീകരിക്കാത്തതിനാല്‌ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

' കേന്ദ്രേ കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബി ജെ പിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു. ഈ നാടിനൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ ഇവിടുത്തെ പല സംവിധാനങ്ങളും ഈ നാടിനൊപ്പം നിൽക്കേണ്ടേ.. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് കരകയറേണ്ടേ. അതിനാവശ്യമായ സഹായം കേന്ദ്ര സർക്കാർ നൽകേണ്ടേ. കേന്ദ്രത്തിന് അതിന് ബാധ്യതയില്ലേ. നിങ്ങൾക്ക് ആ ബാധ്യതയുണ്ടെന്ന് പറയാൻ കേരളത്തിലെ വിവിധ സംവിധാനങ്ങൾ തയ്യാറാകേണ്ടേ. തയ്യാറായോ, ' അദ്ദേഹം ചോദിച്ചു.

cm

' നാടിന്റെ താത്പര്യങ്ങളെ ഒരു നിക്ഷേപവും സ്വീകരിക്കില്ല. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്ന് സമ്മേളനം അടിവരയിടുന്നു. കേരളം വലിയ തോതിൽ മാറിയെന്ന് രാജ്യം തന്നെ അം​ഗീകരിക്കുന്നു. കേരളത്തെ പല തരത്തിലും തള്ളപ്പറയുന്ന മാധ്യമങ്ങൾ പോലും സംസ്ഥാനത്തിന്റെ പുതു പുതു വളർച്ചയെ അം​ഗീകരിക്കുന്നു. അതാണ് നിക്ഷേപകസം​ഗമത്തിൽ കണ്ടത്.'

വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്. ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനമാണ് ഇത്.എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയിൽ‌ സി പിഎം പ്രവർത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയിൽ ഉള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്.

സമ്മേളനം ചർ‌ച്ച ചെയ്തത് പാർട്ടിയുടെ വളർച്ചയാണ്. സി പി എമ്മിനെ കൂടുതൽ ജനപിന്തുണയിലേക്ക് എങ്ങനെ വളർത്താൻ ആകും എന്ന ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാർട്ടി എത്തി മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഈ മൂന്ന് വർഷക്കാലം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+