കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ഫോൺ ഡിസംബറിൽ കമ്മീഷൻ ചെയ്യും; ഐടി മേഖലയിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; നാല് വർഷത്തെ ഐടി മേഖലയിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ 'കോക്കോണിക്സ് ' ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റ് വായിക്കാം

1592062379

ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ 'കോക്കോണിക്സ് ' ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ്.

ഐ ടി പാര്‍ക്കുകളിലും വൻകുതിപ്പാണ് കഴിഞ്ഞ നാലു വർഷം ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിലുണ്ടാക്കിയ മാറ്റത്തിൻ്റെ ഭാഗമായി കേരളത്തിലേക്ക് അന്താരാഷ്ട്രാ കമ്പിനികളുടെ ഒഴുക്കായിരുന്നു. നിസാന്‍, ടെക് മഹീന്ദ്ര, എച്ച് ആന്റ് ആര്‍ ബ്ലോക്ക്, ടോറസ് ഡൗണ്‍ ടൗണ്‍, ടെറാനെറ്റ്, ബൈജൂസ് തുടങ്ങിയ കമ്പനികള്‍ കേരളത്തിലെത്തി. വിവിധ ഐ ടി പാർക്കുകളിൽ പുതുതായി എത്തിയത് മുന്നൂറോളം കമ്പിനികളാണ്. 88 ലക്ഷം സ്ക്വയര്‍ഫീറ്റ് ഐ ടി സ്പേസാണ് അധികമായി ഒരുങ്ങുന്നത്. ഐ ടിയുടെ കുതിപ്പിന് ഊര്‍ജ്ജമേകാന്‍ ടെക്നോസിറ്റിയും യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. ടിസിഎസ്, IIITMK, സൺടെക്, സ്പേസ് പാർക്ക് തുടങ്ങിയ അനവധി പദ്ധതികളാണ് ടെക്നോസിറ്റിയിൽ പുരോഗമിക്കുന്നത്.

കോവിഡ് - 19 ൻ്റെ പശ്ചാത്തലത്തിൽ ഐ ടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ

 ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം

കാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗംകാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗം

English summary
CM Pinarayi Vijayan expalains about the developments in IT Sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X