കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവല്ല: അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വ്യാമോഹമാണ് പിണറായിക്കുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്നും തിരുവല്ലയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

കിഫ് ബി ഇടപാടുകളിൽ ഒന്നും ഭയപ്പെടാനില്ലങ്കിൽ അന്വേഷണത്തെ എതിർക്കുന്നതെന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു. കുറ്റകൃത്യത്തിനെതിരെ അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറയുന്നത് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പം ഇ ഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല. കുറ്റകൃത്യത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏത് ഏജൻസിയ്ക്കുംഏത് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാം. പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല. അന്വേഷണത്തിനെതിരെ ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ലൈഫ് മിഷൻ അഴിമതിക്കെതിരെ അന്വേഷണം നടന്നപ്പോഴും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നു. അഴിമതി പുറത്തുവരുമെന്ന ഭയമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കിഫ് ബിയുടെ ഇടപാടുകളെല്ലാം നിയമവിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കിയതാണ്. സിഎജി റിപോർട്ട് ചോർത്തിയെടുത്ത് പരസ്യപ്പെടുത്തിയയാളാണ് മന്ത്രി തോമസ് ഐസക്ക്. റിസർവ് ബാങ്കിൻ്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി വഴി ഇടപാടുകൾ നടത്തിയത്.
ജനങ്ങളെ ഈട് നിർത്തിയാണ് വിദേശത്തു നിന്ന് കൂടിയ പലിശക്ക് പണം കടമെടുത്തത്. പണമിടപാടിനും മസാലാ ബോണ്ടിനും എല്ലാം പിന്നിൽ ഇടനിലക്കാരുണ്ട്. ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും മന്ത്രി ഐസക്കിൻ്റെ പങ്ക് എന്താണെന്നും വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
കേരള: കിഫ്ബിക്ക് നോട്ടീസയച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് കെ സുരേന്ദ്രൻ
 k-surendran-

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

കിഫ്ബി ഇടപാടുകളിലെ ദുരൂഹത നീക്കണം. ആരോപണങ്ങളെ കുറിച്ച് തുറന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാകണം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിയെ കുറിച്ച് പറഞ്ഞത് കേട്ടുകേൾവിയില്ലാത്ത സംവിധാനമാണിതെന്നാണ്. കിഫ്ബി മൂലം ഉണ്ടാകുന്ന ബാധ്യത ജനങ്ങൾക്ക് മേലാണ് അടിച്ചേൽപ്പിക്കുന്നത്. അഴിമതിക്കെതിരായി ഏത് അനേഷണം വന്നാലും അതിനെ തെരുവിൽ നേരിടാമെന്നാണ് മന്ത്രി ഐസക് പറയുന്നത്. ആരെയാണ് തെരുവിൽ നേരിടുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കിഫ്ബിയിൽ എന്തു നടന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രചാരവേല അവസാനിപ്പിച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടനാട് പാക്കേജിൻ്റെ പേരുപറഞ്ഞ് പാവപ്പെട്ട കർഷകരെ ധനമന്ത്രി തോമസ് ഐസക്ക് പറ്റിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പാക്കേജ് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഒറ്റ പണം അനുവദിച്ചില്ല. കർഷകരുടെ നെല്ല് സംഭരിക്കാതെ നശിക്കുന്നു. നെല്ല് കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങുകയാണ്. സംഭരിച്ച നെല്ലിൻ്റെ പണം കർഷകർക്ക് നൽകുന്നില്ല. കേരളത്തിൽ കർഷകർ ആത്മഹത്യക്കൊരുങ്ങുമ്പോൾ കേരളത്തിലെ സിപിഎം കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ ട്രാക്ടർ ഓടിച്ച് കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
CM pinarayi vijayan fears ED probe against Kiffb; K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X