കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കുറിപ്പ്; വായിച്ച ശേഷം പ്രഖ്യാപനം, സഭ പിരിച്ചുവിട്ടത് മുഖ്യമന്ത്രിയോ

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കൈമാറിയ കുറിപ്പില്‍ എന്തായിരുന്നു. കുറിപ്പ് വായിച്ച ശേഷമാണ് സ്പീക്കര്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സഭ പിരിച്ചുവിടുന്നതിന് തൊട്ടു മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിപ്പ് കൈമാറുന്നത്. മുഖ്യമന്ത്രി തന്നെയാണ് സഭ തടസപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

Pinara

സഭാ നടപടികളുടെ ദൃശ്യങ്ങളില്‍ കുറിപ്പ് കൈമാറുന്നത് കാണാം. നിയമസഭാ ജീവനക്കാരന്റെ കൈവശം ഒരു കുറിപ്പ് മുഖ്യമന്ത്രി നല്‍കുന്നുണ്ട്. ജീവനക്കാരന്‍ ഡയസിന് താഴെ ഇരിക്കുന്ന ജീവനക്കാരന് കൈമാറുന്നു. അദ്ദേഹം കുറിപ്പ് സ്പീക്കര്‍ക്ക് നല്‍കുന്നു. ഈ കുറിപ്പ് ലഭിച്ച ശേഷമാണ് സ്പീക്കര്‍ സഭ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ സഭ പിരിച്ചുവിട്ടത്. നിയമസഭ മുഖ്യമന്ത്രി തന്നെ തടസപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കുംസൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

മന്ത്രി ജലീലിന്റെ ബന്ധു നിയമന വിവാദമാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാനിരുന്നത്. ഇതില്‍ വ്യക്തമായ മറുപടി ഇല്ലാത്തത് മൂലമാണ് മുഖ്യമന്ത്രി ഒളിച്ചോടിയതെന്നു രമേശ് ചെന്നിത്തല പറയുന്നു. നിയമസഭയില്‍ പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ കുറിപ്പ് കൈമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി കുറിപ്പ് കൈമാറിയത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

English summary
CM gives letter to speaker P Sreerama Krishnan before assembly dissolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X