രാധാകൃഷ്ണന്റെ ആളുകളുടെ ഭീഷണി നേരത്തെയും ഉണ്ട്, അന്നും വീട്ടിൽ കിടന്നുറങ്ങിയിട്ടുണ്ടെന്ന് പിണറായി
തിരുവനന്തപുരം: കെ സുരേന്ദ്രന് എതിരെയുളള വേട്ടയാടല്‍ തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ അധികകാലം കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരും എന്നുമുളള ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആളുകള്‍ ഇങ്ങനെയുളള പല ഭീഷണികളും വളരെ കാലം മുന്‍പേ തന്റെ നേര്‍ക്ക് ഉയര്‍ത്തിയതാണ്. അത് ജയിലില്‍ കിടക്കും എന്നുളളതല്ല, അതിനപ്പുറമുളളതായിരുന്നു. അന്നെല്ലാം താന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാവരുത്. താനൊന്ന് തീരുമാനിക്കും അത് നടപ്പിലാവും എന്നതൊന്നും നടക്കില്ലെന്ന് നമ്മുടെ നാട് തെളിയിച്ച് കഴിഞ്ഞതാണ്. എന്തൊക്കെ ആയിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത് എന്നും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മക്കളെ ജയിലില്‍ പോയി കാണേണ്ടി വരും എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ്. അതാണ് ഗൗരവമായി കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുകയാണ്. ഏതെങ്കിലും അമിത താല്‍പര്യത്തോടെ സര്‍ക്കാര്‍ ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രിക്കെതിരെയും അത്തരമൊരു ആക്ഷേപം ഉയര്‍ന്നിട്ടില്ല. നിങ്ങള്‍ ഈ കേസ് അന്വേഷിക്കുകയാണല്ലേ, അന്വേഷിച്ചാല്‍ ഭരണത്തില്‍ നേതൃത്വം കൊടുക്കുന്നവരെ ഞങ്ങള്‍ കുടുക്കും എന്നതാണ് ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ
തന്റെയടുത്ത് ഭീഷണി ചിലവാകുമോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ ഒരു ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ തന്നെ ഭീഷണി വരുന്നു.. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ലെന്നും കുട്ടികളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നും. തെറ്റായ രീതിയില്‍ താന്‍ ഇടപെട്ട് ആ അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ഉദ്ദേശം എന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഇത് പോലുളള ഭീഷണികള്‍ എങ്ങനെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇപ്പോള്‍ താന്‍ പലവിധ സംരക്ഷണത്തിലുമാണ് ഇരിക്കുന്നത്. ഈ സംരക്ഷണമൊന്നും ഇല്ലാത്ത ഒരു കാലം കടന്ന് വന്നതല്ലേ. ആ അനുഭവം ഓര്‍ത്താല്‍ മതിയെന്നാണ് രാധാകൃഷ്ണനോട് പറയാനുളളത് എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഹോട്ട് ലുക്കില്‍ നന്ദിനി റായി-പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications