കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് അതീവ ഗൗരവത്തോടെ കാണുന്നു, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരേ ഉണ്ടാകുന്ന അക്രമങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരക്കാർ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: വേണു ബാലകൃഷ്ണൻ രാജി വെച്ചതാണോ? പ്രതികരിച്ച് ശ്രേയാംസ് കുമാർസഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: വേണു ബാലകൃഷ്ണൻ രാജി വെച്ചതാണോ? പ്രതികരിച്ച് ശ്രേയാംസ് കുമാർ

''സംസ്ഥാന സർക്കാർ ഉയർത്തിക്കൊണ്ടുവന്ന വികസനത്തിന്റെ ജനകീയ ബദൽ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. ഇതിനുള്ള മുന്നൊരുക്കം സർക്കാർ നടത്തുകയാണ്''. ഇതിൽ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ''രാജ്യമാകെ കോവിഡ് മൂന്നാം തരംഗം ആശങ്ക ഉയർത്തുന്ന ഘട്ടമാണിത്. ഇത് മുൻകൂട്ടി കണ്ടാണ് കേരളമാകെ ഒട്ടേറെ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. ഇതുവരെ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഇടപെടലുകൾ മികച്ചതാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിച്ചവർക്ക് മികച്ച പരിചരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്''.

''മതിയായ ചികിത്‌സ ലഭിക്കാത്ത ഒരാളും കേരളത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്തെ 213 ആരോഗ്യ സ്ഥാപനങ്ങൾക്കായി 56.59 കോടി രൂപ ചെലവഴിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 100 കിടക്കകളോടെ എല്ലാ വിധ സജ്ജീകരണങ്ങളുമുള്ള രണ്ടു പുതിയ ഐ. സി. യുകളാണ് ആരംഭിച്ചിരിക്കുന്നത്. 37.61 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ മേഖലയിൽ പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മെച്ചപ്പെടുത്തുന്ന പ്രവർത്തനം തുടരുകയാണ്''.

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

സംസ്ഥാനത്തെ നാലാമത്തെ മരുന്നു പരിശോധനാ ലാബാണ് കോന്നിയിൽ പ്രവർത്തനം തുടങ്ങുന്നത്. മലയോര തീരദേശ മേഖലകളിലെ 11 ഐ. സി. ഡി. എസ് പദ്ധതികളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആയിരം ദിന പരിപാടി നടപ്പാക്കിയത്. ഇത് ആകെ 28 പദ്ധതികളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 2.19 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തു.

''കോവിഡിൻ്റെ മൂന്നാം തരംഗം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഐസിയു സജ്ജീകരണങ്ങള്‍, കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം, കോന്നിയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചത്. അതോടൊപ്പം ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ചുള്ള ആയിരംദിന പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ പ്രഖ്യാപനവും നടന്നു''.

സാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾസാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾ

ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണം കൂടുതൽ വേഗത കൈവരിച്ചു. സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ആരോഗ്യമേഖലയുടെ വികസനത്തിന് സവിശേഷമായ ഊന്നൽ നൽകുകയുണ്ടായി''. അതിൻ്റെ ഭാഗമായി മികച്ച നിരവധി പദ്ധതികളാണ് സാക്ഷാൽക്കരിക്കപ്പെട്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു..

''ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ഇതിനോടകം തന്നെ ആരോഗ്യമേഖലയില്‍ പ്രധാനപ്പെട്ട മൂന്നു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളിലെ 25 കോടി രൂപയുടെ പദ്ധതികളും അതിന്റെ തുടര്‍ച്ചയായി സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളും 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ പദ്ധതികളും അവയിൽ ഉൾപ്പെടുന്നു. ഇതിൻ്റെ ഭാഗമായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിനൊക്കെ പുറമെയാണ് 3 പുതിയ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്'', മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
CM Pinarayi Vijayan gives warning against attack on health workers in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X