ഗണേഷ് കുമാറിന്റെ തീരുമാനം നടക്കില്ല? ഡ്രെവിംഗ് പരിഷ്കരണം നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: ഡ്രെവിംഗ് പരിഷ്കരണം നിർത്തി വെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സി ഐ ടി യു. മുഖ്യമന്ത്രിയും സി ഐ ടിയു ജനറൽ സെക്രട്ടറി എളമരം കരീമും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം തങ്ങൾക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷമെ തുടർനടപടികൾ ഉണ്ടാകൂ എന്നാണ് സി ഐ ടി യു അറിയിച്ചത്. കേരള വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയറ്റിന് മുന്നിൽ നടത്താനിരുന്ന സമരം മാറ്റിയതായി പ്രസിഡൻര് കെ കെ ദിവാകരൻ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. പരിഷ്കരണത്തിനുള്ള നിർദ്ദേശം ഗതാഗത മന്ത്രി മുന്നോട്ട് വെച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത് ഉത്തരവല്ല എന്നാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. മേയ് 1 മുതൽ ഡ്രൈവിംഡ് പരിഷ്കരണങ്ങൾ നിവവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
അതേ സമയം കെ എസ് ആർ ടി സിയുടെ ഡ്രൈംവിംഗ് സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികൾക്ക് അടിയന്തര നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. ആവശ്യമായ രേഖകൾക്കൊപ്പം ഉടൻ തന്നെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. മാർച്ച് 30 ന് ഉള്ളിൽ കെ എസ് ആർ ടി സിയുടെ 22 ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications