കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കലാപഭുമിയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം; അനുവദിച്ചുകൊടുക്കില്ലെന്ന് പിണറായി

Google Oneindia Malayalam News

നിരോധനാജ്ഞ ലംഘിച്ചും ശബരിമലയില്‍ പ്രതിഷേധം തുടരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജില്ലാഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കിയതോടെ മേഖലയില്‍ കനത്ത പോലീസ് നിരീക്ഷണം തുടരുകയാണ്.നിരോധനാജ്ഞ ലംഘിക്കാനായി പമ്പയിലും നിലയ്ക്കലിലും ഞങ്ങളുടെ പ്രവര്‍ത്തകരില്‍ പലരും ഒളിച്ചിരിപ്പുണ്ടെന്ന് യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവും അറിയിച്ചു.

<strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍</strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

ശബരിമലയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കേ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒരു സവിശേഷ സ്വഭാവമുണ്ട്

ഒരു സവിശേഷ സ്വഭാവമുണ്ട്

ശബരിമലക്ക് ഇതര ക്ഷേത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവര്‍ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയില്‍ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍.

സംഘപരിവാര്‍ ശക്തികള്‍

സംഘപരിവാര്‍ ശക്തികള്‍

പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്.

യാത്രയ്ക്ക് തടസ്സമുണ്ടാക്കുക

യാത്രയ്ക്ക് തടസ്സമുണ്ടാക്കുക

ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.
ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ആര്‍.എസ്.എസ് നീക്കങ്ങളെയും കാണേണ്ടത്. വിശ്വാസികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്തന്നെ എതിരാണ്.

ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക

ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക

സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താല്‍ അവര്‍ണരെന്ന് മുദ്രയടിച്ച് പണ്ടേ മാറ്റിനിര്‍ത്തിയവരെ ശബരിമലയില്‍ നിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക.

വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നില

വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നില

സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം.

ഇത് അനുവദിക്കുന്ന പ്രശ്നമില്ല

ഇത് അനുവദിക്കുന്ന പ്രശ്നമില്ല

ഇത് അനുവദിക്കുന്ന പ്രശ്നമില്ല. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.

Recommended Video

cmsvideo
ലോകശ്രദ്ധയിലേക്കു ശബരിമല | Oneindia Malayalam
സവര്‍ണ ജാതി ഭ്രാന്തിന്‍റെ ആധിപത്യ കേന്ദ്രം

സവര്‍ണ ജാതി ഭ്രാന്തിന്‍റെ ആധിപത്യ കേന്ദ്രം

എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലായി ഇന്ന് നിലനില്‍ക്കുന്ന ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് അതിനെ സവര്‍ണ ജാതി ഭ്രാന്തിന്‍റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം.

ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി

<strong>കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങള്‍ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്</strong>കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങള്‍ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്

English summary
cm pinarayi vijayan in sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X