കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ ടിവി, കേരള നിയമസഭയ്ക്ക് സ്വന്തം ചാനൽ, രാജ്യത്ത് തന്നെ ഇതാദ്യം, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രം കുറിച്ച് കൊണ്ട് കേരള നിയമസഭയ്ക്ക് സ്വന്തം ചാനൽ. സഭാ ടിവി എന്ന പേരിലാണ് ചാനലിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ നിയമസഭയ്ക്ക് സ്വന്തമായി ചാനൽ ഉളളത്. നിയമസഭയിലെ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ലക്ഷ്യം. സഭാ ടിവിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെർച്യലായി ഇന്ന് നിർവ്വഹിച്ചു.

സഭാ ടിവിയെ കുറിച്ചുളള വിവരങ്ങൾ മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
കേരള നിയമസഭയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നിമിഷമാണിത്. രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുകയാണ്. സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.

tv

ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നിടങ്ങളിൽ, ജനപ്രതിനിധി സഭകളുടെ വൈവിധ്യമാർന്ന നടപടിക്രമങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിതാന്ത ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. അത് നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കും. ഇക്കാര്യത്തിൽ നിലവിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. ആ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഭാ ടിവി ഉപകരിക്കും.

ആദ്യഘട്ടത്തിൽ ചാനലുകളിൽ കൂടിയാണ് സഭാ ടിവി ജനങ്ങളിലേക്ക് എത്തുക. ചാനലുകളിൽ അരമണിക്കൂർ വീതമുളള സ്ലോട്ടുകളിലായിട്ടായിരിക്കും പരിപാടികൾ സംപ്രേക്ഷണം ചെയ്യുക. അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു മുഴുവൻസമയ ചാനലായി ഇതിനെ മാറ്റുന്നതിനും ആലോചിക്കുന്നുണ്ട് എന്നറിയുന്നത് സന്തോഷകരമാണ്.

യോഗി ആദിത്യനാഥിനെതിരെ കൈ കോർത്ത് രാഹുലും പ്രിയങ്കയും! ഉത്തർപ്രദേശിൽ ജംഗിൾരാജ്! യോഗി ആദിത്യനാഥിനെതിരെ കൈ കോർത്ത് രാഹുലും പ്രിയങ്കയും! ഉത്തർപ്രദേശിൽ ജംഗിൾരാജ്!

തങ്ങൾ തെരഞ്ഞെടുത്തയക്കുന്നവർ സഭയിൽ എന്തു ചെയ്യുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സഭയിലെ സന്ദർശക ഗ്യാലറി മാത്രമായിരുന്നു ഒരിക്കൽ ഇതിനുള്ള ഉപാധി. എന്നാൽ, സഭാ ടിവി ശക്തമായി വരുന്നതോടെ, ജനങ്ങൾക്കു സഭയിലെ പ്രവർത്തനങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കും. അത് കിട്ടാനുള്ള അവകാശം ജനങ്ങൾക്കുണ്ടുതാനും.

'ലൈവായി തുറന്നു കാട്ടപ്പെട്ടത് അവതാരകയുടെ അസംബന്ധം', പേര് പറയാതെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്'ലൈവായി തുറന്നു കാട്ടപ്പെട്ടത് അവതാരകയുടെ അസംബന്ധം', പേര് പറയാതെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

തുർക്കിയിൽ ഉർദുഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച, ആമിർ ഖാൻ വിവാദത്തിൽ! ഇന്ത്യയുടെ ശത്രുവെന്ന്!തുർക്കിയിൽ ഉർദുഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച, ആമിർ ഖാൻ വിവാദത്തിൽ! ഇന്ത്യയുടെ ശത്രുവെന്ന്!

അമ്മയുടെ മരണകാരണം കൊവിഡ് തന്നെ! സംഭവിച്ചതെന്ത്.. വിവാദത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനംഅമ്മയുടെ മരണകാരണം കൊവിഡ് തന്നെ! സംഭവിച്ചതെന്ത്.. വിവാദത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം

English summary
CM Pinarayi Vijayan inaugurated Kerala Assembly Channel Sabha TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X