Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിം​ഗിൽ തിളങ്ങി കേരളം; നേട്ടം പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ കേരള സർവ്വകലാശാല 9-ാം റാങ്കും കൊച്ചിൻ സർവ്വകലാശാല (കുസാറ്റ്) 10-ാം റാങ്കും മഹാത്മാ ഗാന്ധി (എംജി) സർവ്വകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവ്വകലാശാല 43-ാം റാങ്കും കരസ്ഥമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എൻ ഐ ആർ എഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജുകളാണ്. ഇതടക്കം അഭിമാനകരമായ നേട്ടങ്ങളാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ചിരിക്കുന്നത്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിപുലമായ ഇടപെടലുകളാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നത്. എൻ ഐ ആർ എഫ് റാങ്കിങ് ലിസ്റ്റിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ മികച്ച മുന്നേറ്റം നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

cm

പിണറായി വിജയൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ കേരള സർവ്വകലാശാല 9-ാം റാങ്കും കൊച്ചിൻ സർവ്വകലാശാല (കുസാറ്റ്) 10-ാം റാങ്കും മഹാത്മാ ഗാന്ധി (എംജി) സർവ്വകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവ്വകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

സർവ്വകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സർവ്വകലാശാല 38 ഉം കുസാറ്റ് 51 ഉം എംജി സർവ്വകലാശാല 67 ഉം റാങ്കുകൾ നേടിയിട്ടുണ്ട്. എൻഐആർഎഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജുകളാണ്.

ഇതടക്കം അഭിമാനകരമായ നേട്ടങ്ങളാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ചിരിക്കുന്നത്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിപുലമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തിവരുന്നത്. എൻഐആർഎഫ് റാങ്കിങ് ലിസ്റ്റിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ മികച്ച മുന്നേറ്റം നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+