വൈക്കം സത്യാഗ്രഹം തമിഴ്‌നാടും കേരളവും ഒന്നിച്ച് ആഘോഷിക്കാമെന്ന് സ്റ്റാലിന്‍; ക്ഷണിച്ച് മുഖ്യമന്ത്രി

നാഗര്‍കോവില്‍: നാഗര്‍കോവില്‍ തോള്‍ ശീലൈ മാറുമറയ്ക്കല്‍ സമരത്തിന്റെ 200ാം വാര്‍ഷികാഘോഷത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സ്റ്റാലിന്‍ മുഖ്യാതിഥയായിരുന്നു. വൈക്കം സത്യാഗ്രഹം ഒന്നിച്ച് ആഘോഷിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഹ്വാനം പിണറായി വിജയന്‍ സ്വീകരിക്കുകയും ചെയ്തു. കൂടാതെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
പരിപാടിയില്‍ ആദ്യം സംസാരിച്ച എം കെ സ്റ്റാലിനാണ് വൈക്കം സത്യാഗ്രഹം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് സംസാരിച്ച മുഖ്യമന്ത്രി സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്റ്റാലിനെ ക്ഷണിക്കുകയും ചെയ്തു. ഇതോടൊപ്പം ആഘോഷം ഒന്നിച്ച് നടത്താമെന്ന് അറിയിക്കുകയും ചെയ്തു.
സ്റ്റാലിനെ സഹോദരനാണെന്ന് വിശേഷിപ്പിച്ച പിണറായി സംഘപരിവാറിന് ജനാധിപത്യത്തോട് അലര്‍ജിയാണെന്നും ആരോപിച്ചു. ബ്രാഹ്മണിക്കല്‍ കാഘട്ടത്തിലേക്കാണ് സംഘപരിപാറിന്റെ പോക്കെന്നും പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങിക്കേള്‍ക്കുന്നു. ബ്രാഹമണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘപരിവാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പിണറായി വ്യക്തമാക്കി.
രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമേ ഉള്ളൂ. അതില്‍ ഒന്ന് തമിഴ്‌നാടും കേരളവുമാണ്. ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമായ രാഷ്ട്രീയ സൂചനയാണ് നല്‍കുന്നത്. ത്രിപുരയിലെ തിപ്ര മോത്ത പാര്‍ട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ബി ജെ പിക്ക് ത്രിപുരയില്‍ പത്ത് ശതമാനം വോട്ട് കുറഞ്ഞു. ഇ ഡിയുടെയും സി ബി ഐയുടെയും വിശ്വാസ്യത തകരുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഉപയോഗിക്കുകയാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications