Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രിയും ഭാര്യയും ദുബായിലേക്ക്; റിയാസും വീണയും വിദേശത്ത്

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. 16 ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രി ദുബായിലേക്ക് പോകുന്നത്. ഭാര്യ കമലയും കൊച്ചുമകനും അദ്ദേഹത്തിന് ഒപ്പം ഉണ്ട്. സ്വകാര്യ സന്ദർശനത്തിന്റെ ഭാ​ഗമായാണ് ദുബായിലേക്ക് പോകുന്നത്.

മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. ദുബായ് സന്ദർശനത്തിന് പുറമെ ഇന്ത്യോനേഷയിലും സിം​ഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തുമെന്നാണ് വിവരം. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും ഭാര്യുയും കൊച്ചുമകനും പുറപ്പെട്ടത്. ഇന്നലെയാണ് മുഖ്യമന്ത്രിക്ക് യാത്രയ്ക്ക് അനുമതി ലഭിച്ചത്.

cm

അതേ സമയം മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പ് ദുബായിലേക്ക് പുറപ്പെട്ടു. ദുബായിക്ക് പുറമെ ഇന്ത്യോനേഷയിലും സിം​ഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രയക്കുള്ള അനുമതി. ഔദ്യോ​ഗിക ആവശ്യത്തിന് വിദേശത്തേക്ക് പോകുന്ന സമയം സാധാരണ സർക്കാർ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ് .

സ്വകാര്യ സന്ദർശനം ആയതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൽ മാറ്റിവെച്ചാണ് യാത്ര. ഓഫീസിൽ കുറച്ച് ദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അം​ഗ​ങ്ങൾ നൽകിയിരുന്നു.

അതേ സമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും വീണയ്ക്കും ആശ്വാസമാകുന്ന വിധി കുറച്ച് മുൻപാണ് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും അടക്കം ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഹർജി നിരസിക്കുന്നുവെന്ന് കോടി പറയുകയായിരുന്നു. ആദ്യം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യത്തിൽ നിന്ന് മാറി കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സി എം ആർ എൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൻ ആരോപിച്ചത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവ് ഹാജരാക്കാൻ മാത്യു കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരി​ഗണിച്ചപ്പോൾ അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ നൽകിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+