• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാക്സിൻ ചലഞ്ച്: ദുരിതാശ്വാസ നിധിയിക്ക് സഹായപ്രവാഹങ്ങൾ തുടരുന്നു, അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിൻ ചലഞ്ച് കേരളം വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോഴും സംഭാവനകൾ എത്തിക്കൊണ്ടിരിക്കുന്നു. സമീപ ദിവസങ്ങളിൽ ലഭിച്ച സഹായങ്ങൾ നൽകിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാക്കുകൾ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിക്കുള്ള സഹായപ്രവാഹങ്ങൾ തുടരുകയാണ്. കുഞ്ഞുമക്കൾ മുതൽ വൃദ്ധജനങ്ങൾ വരെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നാടിന്റെ അതിജീവനത്തിനായി കൈമാറുന്നു. സമീപദിവസങ്ങളിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്കെത്തിയ സഹായങ്ങൾ ലിസ്റ്റാക്കി ചുവടെ ചേർക്കുകയാണ്. അതിജീവനത്തിന് കരുത്താകുന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.

സൗദി അറേബിയയിലെ ഷരഫിയ സഖാക്കൾ വാട്ട്സ് അപ് കൂട്ടായ്മ 76,000 രൂപ
എറണാകുളം, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഈറ്റക്കടവ് നാഷണൽ ക്ലബ്ബ് ഈ വർഷത്തെ വിനോദ പരിപാടികൾ ഒഴിവാക്കി 70,000 രൂപ.
മടിക്കൈ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച കെ.പി ശശിധരൻ സ്വർണ്ണ നാണയം.
വിരമിച്ച കല്ലമ്പലം സ്റ്റേഷനിലെ അഡി. സബ് ഇൻസ്പെക്ടർ ആർ എസ് അനിലിന് സഹപ്രവർത്തകർ സ്നേഹോപഹാരമായി നൽകിയ സ്വർണ്ണമോതിരം.
സിപിഐ എം കുണ്ടുവഴി ബ്രാഞ്ച് അംഗം ബി പി ഗോപാലകൃഷ്ണന്റെയും മായ ടീച്ചറുടെയും മകൾ നമിതയുടെയും സിപിഐ എം ഊർങ്ങാട്ടിരി ലോക്കൽ കമ്മിറ്റി മെമ്പർ മോഹൻദാസ്, ജയലളിത എന്നിവരുടെ മകൻ പ്രസാദിന്റെയും വിവാഹ ചെലവിന് മാറ്റിവെച്ച തുകയിൽ നിന്നും 60,000 രൂപ
ചങ്ങനാശേരി ചെത്തിപ്പുഴ സർഗക്ഷേത്ര ചാരിറ്റബിൾ സെന്ററിന്റെ വിമൻസ് ഫോറം 50,000 രൂപ
മാനൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെയും ജീവനക്കാരുടേയും വിഹിതം 50,000 രൂപ
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ പ്രൊഫസർ ആർ ശങ്കരനാരായണപിള്ളയുടെ മകൾ വിഷ്ണുപ്രിയയുടെ വിവാഹ സൽക്കാരം ഒഴിവാക്കി 50,000 രൂപ.
സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദ്യ ഗഡുവായി 50,000 രൂപ.
തിരുവനന്തപുരം ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ (സി ഐ ടി യു) 50,000 രൂപ.
ഇടുക്കി ബൈസൺവാലിയിലെ വനദീപം വായനശാല ആന്റ് റീഡിംഗ് റൂം 50,000 രൂപ.
കണ്ണൂർ പെരളശ്ശേരി മെട്ടക്ക് ഹൗസിൽ ശ്രീധരൻ 50,000 രൂപ.
തിരുവനന്തപുരം ചാലയിലെ പൂ കച്ചവടക്കാരുടെ സംഘടനയായ ട്രിവാൻഡ്രം ഫ്ളവറിസ്റ്റ് അസോസിയേഷൻ 50,000 രൂപ.
സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായിരിക്കെ മരണ മടഞ്ഞ സ. സി പി ജയറാമിന്റെ ചരമ വാർഷികദിനങ്ങളിൽ സുഹൃത്തുക്കൾ ചേർന്ന് നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 50,000 രൂപ.
കോവിഡ് ബാധിതരായി ജനറൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും, അവിടെ ലഭിച്ച മികച്ച സൗകര്യങ്ങളേയും, ചികിത്സയേയും പ്രകീർത്തിച്ച് രാജേന്ദ്രകുമാറും നിളയും ചേർന്ന് 50,000 രൂപ.
പോലീസ് ട്രെയിനിംഗ് കോളേജ് ആന്റ് ആർമ്ഡ് പോലീസ് ബറ്റാലിയൻ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 50,000 രൂപ
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മ ജനധാര ഖത്തർ 41,700 രൂപ.
കേരള സംസ്ഥാന സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാവൂർ യൂണിറ്റ് 40,000 രൂപ.
മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ റൈറ്റർ ബിജു കെ കെ 37,000 രൂപ.
പത്തനംതിട്ടയിലെ പ്രമാടം, മലയാലപ്പുഴ, വള്ളിക്കോട്, മൈലപ്ര പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകർ 36,500 രൂപ.
വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് വാട്ട്സ് ആപ്പ് കൂട്ടായ്മ 35,200 രൂപ.
സി കൃഷ്ണൻ ഏഴിലോട് 35,000 രൂപ.
ധർമ്മടം സ്വദേശിനിയും വിരമിച്ച അദ്ധ്യാപികയുമായ വസന്താഭായിയുടെ സ്മരണാർത്ഥം ഭർത്താവ് ജയകുമാർ 33,333 രൂപ.
ചിത്താരി ചാമുണ്ഡിക്കുന്നത്തെ പള്ളയിൽ വീട്ടിൽ ഉമ്പിച്ചി അമ്മയുടെ സ്മരണാർത്ഥം കുടുംബം 33,333 രൂപ.
പട്ടാരിയിലെ റിട്ടേർഡ് അധ്യാപിക കെ ലക്ഷ്മി ടീച്ചർ 30,000 രൂപ.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) കായംകുളം ബ്രാഞ്ച് 30,000 രൂപ.
ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ബാലകൃഷ്ണൻ 30,000 രൂപ.
എഴിലോട് എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം 25,800 രൂപ.
സിപിഐ എം മല്ലിയോട്ട് നോർത്ത് ബ്രാഞ്ച് 25,230 രൂപ.
പറപ്പൂക്കര കച്ചറക്കൽ ജോസ്, ഗ്രേസി ദമ്പതികൾ വിവാഹ വാർഷിക ആഘോഷം ഒഴിവാക്കി 25,000 രൂപ.
കേരള സ്റ്റേറ്റ് സ്കൂൾ പാചക തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) 25,000 രൂപ.
കൊടുവള്ളി പുല്ലോറമ്മൽ സത്യൻ 25,000 രൂപ.
റീ സർവ്വേ വകുപ്പിൽ നിന്നും വിരമിച്ച ഫസ്റ്റ് ഗ്രേഡ് സർവ്വേയർ സൂരജ് കുമാർ 25,000 രൂപ.
ഡോ. പി വേണുഗോപാൽ 25,000 രൂപ.
കെ എസ് ഐ ഡി സിയിൽ നിന്നും വിരമിച്ച ഡെപ്യൂട്ടി ജനറൽ മാനേജർ അർജുനൻ പിള്ള 25,000 രൂപ.
പായം പഞ്ചായത്തിലെ പ്രിയദർശിനി വനിതാ സഹകരണ സംഘം 24,079 രൂപ.
എസ് എഫ് ഐ പിണറായി ഏരിയ കമ്മിറ്റി, ബഡ്ഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമിച്ചു നൽകിയ കുടകളും പേനകളും ലേലം ചെയ്തു ലഭിച്ച 20,200 രൂപ.
പത്തനംതിട്ട, സീതത്തോട് അന്തരിച്ച പി സി ജേക്കമ്പിന്റെ സ്മരണാർത്ഥം ഭാര്യ തങ്കമ്മ ജേക്കബ് 20,000 രൂപ.

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡോ. പ്രദീപ് 18,278 രൂപ.
കെ എൽ ഡി ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ (എ ഐ ടി യു സി) കോലാഹലമേട് യൂണിറ്റിലെ തൊഴിലാളികൾ 18,700 രൂപ.
പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി ഇ എം 18,000 രൂപ.
കേരള എഫ് പി എൽ ടീം കണ്ണൂർ അഡ്മിൻ ഡോ. ശ്രീരാഗ് 15,001 രൂപ.
പട്ടം ആര്യ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളായ നന്ദന എസ്, നീരജ് എസ് , അനഘ എസ് നായർ എന്നിവർ 15,000 രൂപ.
കടുവാപ്പള്ളിക്കു സമീപം വിളയിൽ വീട്ടിൽ സുരേന്ദ്രനും, ഭാര്യ രമയും ചേർന്ന് 15,000 രൂപ.
കോഴിക്കോട് ഇ സി ഒ എഫ് സ്വാശ്രയ സംഘം 11, 111 രൂപ.
സി. കുഞ്ഞിക്കണ്ണൻ ഏഴിലോട് 10,000 രൂപ.
രാവണീശ്വരം തണ്ണോട്ട് രാമചന്ദ്രൻ, സതി ദമ്പതികളുടെ മക്കൾ ധ്രുവൻ ഹാരിയും ഇഷാൻ റോണിയും ചേർന്ന് 10,000 രൂപ.
ചെറുതാഴം അമ്പലംറോഡിലെ ഓട്ടോ ഡ്രൈവർ പി വി മോഹനൻ 10,000 രൂപ.
ചെറുന്നിയൂർ കാർഷിക കർമ്മ സേന സംഘം, വർക്കല 10,000 രൂപ.
ചെറുകുളത്തൂർ പാറോൽ ദേവി, കെ എസ് ഇ ബി യിൽ നിന്നും ലഭിക്കുന്ന കുടുംബ പെൻഷൻ 10,000 രൂപ.
ഇ എം എസ് പുരുഷ സ്വയം സഹായ സംഘം വേലാശ്വരം, അജാനൂർ 10,000 രൂപ.
തൃശ്ശൂർ കൂർക്കഞ്ചേരി എൻ എസ് എസ് കരയോഗം 10,000 രൂപ.
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് എൻ സി സി കേഡറ്റ്സ് 10,000 രൂപ.
അഡ്വ. വിനോദ് കുമാറിന്റെ സ്മരണാർത്ഥം ഭാര്യ പ്രീത 10,001 രൂപ.
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി കാഞ്ഞിരാട് അന്തരിച്ച പി ധനേഷിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ 10,000 രൂപ.
തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരി 10,000 രൂപ.
കീഴാറ്റൂരിലെ ഇ.ദാമോദരൻ ഭാര്യ യശോദ 10,000 രൂപ.
വർക്കല ശ്രീനിവാസപുരം നിജിനിവാസിൽ കേരളീയൻ 10,000 രൂപ.
ചെറുന്നിയൂർ കാർഷിക കർമ്മ സേന സംഘം, വർക്കല, തിരുവനന്തപുരം 10,000 രൂപ.
എറണാകുളം കൈതാരം റെഡ് സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റി 10,000 രൂപ.
പെരളശ്ശേരി ഗീതത്തിൽ എൻ വി ബാബു 10,000 രൂപ.
കണ്ണൂർ ചാലോടിൽ ആക്രികട നടത്തുന്ന മുരുകേശൻ 10,000 രൂപ.
റെന്റഡ് ബിൽഡിംഗ് ഓണേർസ് വെൽഫയർ അസോസിയേഷൻ വർക്കല താലൂക്ക് യൂണിറ്റ് 10,000 രൂപ.
അഡ്വക്കേറ്റ് ജനറലിന്റെ മുൻ പി എ ശ്യാമള 10,000 രൂപ.
തമിഴ്നാട് ഇലക്ട്രിസിറ്റി പെൻഷണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ പാലക്കാട് - തൃശ്ശൂർ ബ്രാഞ്ച് 10,000 രൂപ.
മടപ്പള്ളി കോളേജിലെ സ.അശ്വിൻരാജ് ചാരിറ്റബിൾ ട്രസ്റ്റ് 10,000 രൂപ.
ഷീസ് ഹിനാൻ ടി എം വി, നാലകത്ത് ഹൗസ്, ചെറുകുന്ന് 10,856 രൂപ.
നീലേശ്വരം പട്ടേന പൊക്ലൻന്മാർ തറവാട് പൊട്ടൻ തെയ്യം ദേവസ്ഥാനം ആദ്യ ഗഡു 5,150 രുപ.
വെള്ളിപ്പറമ്പ് ആശാരിപുരക്കൽ ഫിറോസ് ഖാന്റെ മകൻ മുഹമ്മദ് ഫാത്തിഷിന്റെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ 5,000 രൂപ.
ഇ എം എസ് പുരുഷ സ്വയം സഹായ സംഘം കുന്നുമ്മങ്ങാനം തണ്ണോട്ട് 5000 രൂപ.
പിണറായി ജാനകി സദനത്തിൽ ചന്ദ്രൻ 5,000 രൂപ.
ചവറ തെക്കുഭാഗത്ത് സാവിത്രി നിവാസിൽ വസന്തരാജൻ 5,000 രൂപ.
വെള്ളിപ്പറമ്പ് ആശാരിപുരക്കൽ ഫിറോസ് ഖാന്റെ മകൻ മുഹമ്മദ് ഫാത്തിഷിന്റെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ 5,000 രൂപ.
വർക്കലയിലെ സഖാവ് ശിവാനന്ദന്റെ സ്മരണാർത്ഥം മകൾ കൈരളി 5,000 രൂപ.
ഏലഗാണ്ട് പബ്ലിക് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ആര്യ അപ്പൂപ്പനും അമ്മമ്മയ്ക്കും വെഡിങ് അനിവേഴ്സറിക്കു ഗിഫ്റ്റ് വാങ്ങുവാൻ സ്വരുകൂട്ടിയ 4,399 രൂപ.
കെ ആർ നീലാമ്പരി ശ്രീ കൃഷ്ണ വിലാസം, മാങ്കോട് 4480 രൂപ.
മാട്ടൂൽ പഞ്ചായത്തിലെ കൺസ്ട്രഷൻ തൊഴിലാളികളുടെ മക്കൾ അനന്ദു ,അനന്യ പത്താം ജന്മദിനത്തിൽ 3638 രൂപ.
തയ്യൽ തൊഴിലാളികളായ കൊല്ലം,മൈനാഗപ്പള്ളി കടവിൽ വീട്ടിൽ 74 വയസ്സുള്ള പി ചന്ദ്രാംഗദൻ, ഭാര്യ വസന്തകുമാരി എന്നിവർ പെൻഷൻ തുക 3200 രൂപ.
നെട്ടൂർ തടുവില വീട്ടിൽ ഐവിൻ അലക്സിന്റെ മകൻ ക്രിസ്ലിൻ 3000 രൂപ.
തോട്ടക്കാട് പാൽ ഉല്പാദക സഹകരണ സംഘം 3,000 രൂപ.
തോട്ടക്കാട് പാൽ ഉല്പാദക സഹകരണ സംഘം 3,000 രൂപ.
പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിലെ 10-വയസ്സുകാരി താനിശ്ശേരി സാന്ദ്രാപ്രസാദ് 2600 രൂപ.
നായാട്ടുപാറ കോവൂരിലെ സുനിൽ, നിഷ ദമ്പതികളുടെ മകൻ ആരവ് മൂന്നാം പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി 2,000 രൂപ.
വലിയതുറ തൈവിളാകത്തു വീട്ടിൽ അഞ്ചാം ക്ലാസ്സുകാരി രുഗ്മിണി തന്റെ സമ്പാദ്യക്കുടുക്കയിലെ 1,234 രൂപ.
ന്യൂയോർക്ക് പ്രസ്ബൈറ്റേറിയൻ ഹോസ്പിറ്റലിലെ ഡോക്ടർ വാൾട്ടർ ബെസ്സർ, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്ബ് വഴി 1,000 ഡോളർ കൈമാറി.
മാവേലിക്കര ശ്രീസരോജിൽ അൻവിത്ത്, അമേയ എന്നിവർ ചേർന്ന് 1,000 രൂപ.

കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

English summary
CM Pinarayi Vijayan lists out contributions to CMDRF as part of Vaccine Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X