കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ കാനത്തിനെയും സിപിഐ നേതാക്കളെയും കണ്ട് പിണറായി, ഒരാളെയും സംരക്ഷിക്കില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്നണിക്കുള്ളില്‍ സിപിഐ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അനുനയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങി. കേസില്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് സിപിഐ നേതൃത്വത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. താന്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി സിപിഐക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേസില്‍ കാനം രാജേന്ദ്രന്റെ അടക്കം പരസ്യ നിലപാട് സിപിഎമ്മിനും സര്‍ക്കാരിനും ദോഷകരമാവാതിരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്.

1

സിവില്‍ സ്റ്റേഷനിലെ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ പോലീസ്, ലാത്തിക്ക് പകരം മൈക്ക്, പറഞ്ഞത് അക്കാര്യംസിവില്‍ സ്റ്റേഷനിലെ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ പോലീസ്, ലാത്തിക്ക് പകരം മൈക്ക്, പറഞ്ഞത് അക്കാര്യം

ഈ അവസരത്തില്‍ മുന്നണിക്കുള്ളില്‍ വിള്ളലുണ്ടാവാതിരിക്കാനും ഒറ്റക്കെട്ടായി ഈ വിഷയത്തെ പ്രതിരോധിക്കേണ്ടതും പിണറായിയുടെ ആവശ്യം കൂടിയാണ്. സിപിഐയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ വിമര്‍ശനമുണ്ടാവാതിരിക്കാനാണ് കാര്‍ക്കശ്യ നിലപാട് മാറ്റി മുഖ്യമന്ത്രി അനുനയത്തിന്റെ റോള്‍ ഏറ്റെടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകില്ലെന്ന് മുഖ്യമന്ത്രി സിപിഐ നേതാക്കളോട് പറഞ്ഞു. ശിവശങ്കറിന് അപ്പുറത്തേക്ക് കേസും വിവാദവും പോകില്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദ കേന്ദ്രമായി മാറിയത് സര്‍ക്കാരിന് ദോഷം ചെയ്‌തെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇതാണ് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നീക്കങ്ങള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സിപിഐയെ അറിയിച്ചത്. വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐ ഒപ്പം നില്‍ക്കണമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കാനത്തിനോട് ആരെയും സംരക്ഷിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ സിപിഐയെ പിണക്കാന്‍ പിണറായി തയ്യാറല്ല.

അതേസമയം കേരള കോണ്‍ഗ്രസ് വിഷയത്തില്‍ കാനവുമായി സിപിഎം പരസ്യമായി ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇതിന് ശേഷമുള്ള മഞ്ഞുരുക്കമായിട്ടും ഇപ്പോഴത്തെ നിലപാട് മാറ്റത്തെ കാണുന്നുണ്ട്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ എല്‍ഡിഎഫില്‍ വലിയ വിഷയമാക്കാനായിരുന്നു സിപിഐ പ്ലാന്‍ ചെയ്തിരുന്നത്. ഇതാണ് പിണറായിയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ ഇമേജ് തകര്‍ന്നെന്നായിരുന്നു സിപിഐയുടെ നിലപാട്. കാനത്തിനെ സിപിഐയിലെ പല നേതാക്കളും ഇക്കാര്യം അറിയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ കൈയ്യില്‍ ആയുധം കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു സിപിഐ നേതാക്കളുടെ അഭിപ്രായം.

നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!

English summary
cm pinarayi vijayan meets cpi leaders for explaining gold smuggling case actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X