Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മാതൃക പിന്തുടര്‍ന്ന് പിണറായി; ദുബായ് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ദുബായിയിലെ ലേബര്‍ ക്യാമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. 3600 തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അവരുടെ സൗകര്യങ്ങള്‍ കണ്ട് വിലയിരുത്തി.

ദുബായ്: ദുബായിയിലെ ലേബര്‍ ക്യാമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി യുഎഇയില്‍ എത്തിയതായിരുന്നു അദ്ദേഹം. ദുബായ് അല്‍ക്വോസിലെ ലേബര്‍ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. 3600 തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അവരുടെ സൗകര്യങ്ങള്‍ കണ്ട് വിലയിരുത്തി. സംസ്ഥാനത്തിന്റെ ഉന്നമനത്തിന് പ്രവാസി മലയാളികളുടെ പിന്തുണയും അവര്‍ നാട്ടിലേക്കയക്കുന്ന പണവുമാണ് കാരണമെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലേതില്‍ നിന്നും വിഭിന്നമായ സാഹചര്യത്തിലാണ് പ്രവാസികള്‍ ദുബായിയില്‍ ജീവിക്കുന്നതെന്നും പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങളേക്കുറിച്ച് സര്‍ക്കാരിന് ജാഗ്രതയുണ്ടെന്നും ഇക്കാര്യത്തില്‍ അനിവാര്യമായ സുപ്രധാന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Pinarayi Vijayan at UAE

മുഖ്യമന്ത്രിയെ കാണുന്നതിനായി നൂറുകണക്കിന് തൊഴിലാളികള്‍ ക്യാമ്പിന് പുറത്ത് തടിച്ചു കൂടിയിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രി എന്ന നിലയില്‍ സന്ദര്‍ശനം ശ്രദ്ധ നേടി. 2015ലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ഇപ്രകാരം വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു.

ഇരിപ്പിലും നടപ്പിലും ഗൗരവും തനതായ ശൈലിയും കാത്തു സൂക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷെ മുഖ്യമന്ത്രി പദത്തിലെത്തിയതു മുതല്‍ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ്. പ്രത്യേകിച്ചും ഭരണത്തില്‍. പിണറായി കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടക്കപ്പെട്ട രീതി പ്രധാനമന്ത്രിയാകാന്‍ മോദി നടത്തിയ ശ്രമങ്ങളുമായി സാമ്യമുള്ളവയായിരുന്നു. ഏറ്റവും ഒടുവിലത്തേത് ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച സംഭവമായരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ പ്രധാനമന്ത്രി അബുദാബിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. മോദിയെ മാതൃകയാക്കുകയാണ് പിണറായി എന്ന നിരീക്ഷണത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഈ സന്ദര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+