കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ ഇന്ത്യന്‍ അംബാസിഡറുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കിയതായും പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

omanamb-

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. അതുകൊണ്ട് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കി.

ഒമാന്‍ സമ്പദ് ഘടന പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, വഹിച്ച പങ്ക് വളരെ വലുതാണ്. ടൂറിസം, ആരോഗ്യം, ഐടി മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണത്തിന് സാധ്യതയുണ്ട്. അത് കൂടുതല്‍ മെച്ചപ്പെടുത്തന്നതിനുള്ള ഇടപെടല്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകും. ഈ മേഖലകളിലെല്ലാം കേരളത്തിന് വലിയ മുന്‍കൈ ആണ് ഉള്ളത്. അതുകൊണ്ട് ഈ മേഖലകളില്‍ മികച്ച സഹകരണത്തിനുള്ള സാദ്ധ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

<strong> മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്</strong> മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്

English summary
CM Pinarayi Vijayan met Oman ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X