കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍കൂട്ടമായെത്തുന്നു,കമ്മ്യൂണിറ്റി കിച്ചണില്‍ പടമെടുക്കാനെത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ആരും പട്ടിണി കിടക്കരുതെന്ന് ലക്ഷ്യം വച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണിന്റെ ഭാഗമല്ലാത്തവര്‍ അവിടെ കയറരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

pinarayi

സംസ്ഥാനത്ത് ഇതുവരെ 1059 കമ്മ്യൂണിറ്റി കിച്ചണുകളാണ് ആരംഭിച്ചിരിക്കുന്നത്. 934 തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. 52000 പേര്‍ക്ക് ഇതിനോടകം തന്നെ ഭക്ഷണം നല്‍കിയിട്ടുണ്ട്. ആവശ്യം ഉള്ളവര്‍ക്ക് മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് രോഗിയായ 69കാരനായ മട്ടാഞ്ചേരി സ്വദേശിയുടെ മരണത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മറ്റ് ഗുരുതര പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതിനാലാണ് രക്ഷപ്പെടുത്താന്‍ സാധിക്കാതെ പോയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 134370 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 133750 പേരാണ്. 620 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

4 പേരാണ് ഇന്ന് കൊവിഡില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റി വെച്ചു. പത്രം അവശ്യ സര്‍വ്വീസ് ആണെന്നും വിതരണം തടസ്സപ്പെടുത്തരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.മാസ്‌കുകളും ഉപകരണങ്ങളും നിര്‍മ്മിക്കാനായി കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. കഞ്ചിക്കോട് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
CM Pinarayi Vijayan On Community Kitchen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X