കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടത്തിൽ ചിലർ തെറ്റുകാണിച്ചാൽ മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ല: മുഖ്യമന്ത്രി

കൂട്ടത്തിൽ ചിലർ തെറ്റുകാണിച്ചാൽ മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൂട്ടത്തിൽ ആരെങ്കിലും ചിലർ തെറ്റുകാണിച്ചാൽ അത് മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് വലിയ തോതിൽ തെറ്റായ കാര്യമാണ് ചെയ്തതെന്നും തെറ്റായ കാര്യങ്ങളെ കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണസമിതി തന്നെ പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോകുന്നത് അതകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi vijayan

"ഒരു പാര്‍ട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്ത മറ്റുവ്യതിയാനങ്ങള്‍ക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ആരെങ്കിലും ചിലര്‍ തെറ്റുകാണിച്ചാല്‍ അത് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം."

വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാം. പാര്‍ട്ടിയില്‍ ഏത് സ്ഥാനം വഹിച്ചാലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ് പതിവെന്നും കൂട്ടിച്ചേർത്തു. കരുവന്നൂർ സഹകരണ ബാങ്ക് വിഷയം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്നും തെറ്റു ചെയ്തവർ ആരായാലും ഏത് രാഷ്ട്രീയ പാർട്ടിയിലുള്ളവരായാലും സംരക്ഷിക്കുന്ന നിലയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

സഹകരണ മേഖല ജനവിശ്വാസം ആർജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങൾ അവിടെ വിരളമാണ്. മനുഷ്യൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ തീരെ ഉണ്ടായിട്ടില്ല എന്നു പറാനാകില്ല. ആ ഘട്ടങ്ങളിലൊക്കെ നടപടിയെടുത്ത് വിശ്വാസ്യത വീണ്ടെടുത്തിട്ടുണ്ട്. സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി.

English summary
CM Pinarayi Vijayan on Karuvannur co-operative bank issue, assures action against accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X