കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി നടത്തുന്നത്‌ മുസ്ലിം പ്രീണനം; ക്രൈസ്‌തവര്‍ക്ക്‌ അവഗണന;വിമര്‍ശിച്ച്‌ തൃശൂര്‍ അതിരൂപത മുഖപത്രം

Google Oneindia Malayalam News

തൃശൂര്‍: സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും ഒരു പോലെ വിമര്‍ശിച്ച്‌ കത്തോലിക്ക സഭ തൃശൂര്‍ അതിരൂപത മുഖപത്രം. സംസ്ഥാനത്ത്‌ എല്‍ഡിഫ്‌ യുഡിഎഫ്‌ മുന്നണികള്‍ മുസ്ലിം പ്രീണനമാണ്‌ നടത്തുന്നതെന്ന്‌ മുഖപത്രം ആരോപിക്കുന്നു. ക്രൈസ്‌തവ സമൂഹത്തെ ഇരു മുന്നണികളും അവഗണിക്കുകയാണെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്‌ മുസ്ലിം പ്രീണനമാണ്‌.കഴിഞ്ഞ കാലത്ത്‌ യുഡിഎഫ്‌ തുടര്‍ന്നു വന്ന പ്രീണനം എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തുടരുന്നു. കെടി ജലീല്‍ വഴിയാണ്‌ മുസ്ലിം പ്രീണനം നടക്കുന്നത്‌. അര്‍ഹതപ്പെട്ട പല പദവികളും ആനുകൂല്യങ്ങളും ക്രൈസ്‌തവ സമൂഹത്തിന്‌ നിഷേധിച്ച്‌ മുസ്ലിം വിഭാഗത്തിന്‌ കൊടുക്കുന്നുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

pinarayi vijayan

ഫാഗിയ സോഫിയ വിഷയം സംബന്ധിച്ചുള്ള ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിലും മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്‌. മതേതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന്‌ മാപ്പ്‌ കൃത്യമായറിയാം എന്നാല്‍ ഇതിനെതിരെ വിഴിവിട്ട ഒരു പാരമര്‍ശവും തങ്ങള്‍ നടത്തിയിട്ടില്ല. ചിത്രത്തിനെതിരെ പറയുന്നത്‌ ഗുണം ചെയ്യില്ല. ചാണ്ടി ഉമ്മന്‍ പൊതു സമൂഹത്തിന്‌ മുന്നില്‍ അപഹാസ്യനാവുമെന്നും മുഖപത്രത്തില്‍ പറയുന്നു. ക്രൈസ്‌തവ സഭയെ ഒപ്പം നിര്‍ത്താന്‍ ബിജെപി പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കെയാണ്‌ മുഖപ്രസംഗത്തിലെ വിമര്‍ശനം.

നേരത്തെയും എല്‍ഡിഎഫ്‌, യുഡിഎഫ്‌ മുന്നണികള്‍ക്കെതിരെ തൃശൂര്‍ അതിരൂപത രംഗത്തു വന്നിരുന്നു. പരമ്പരാഗത വോട്ട്‌ ബാങ്കായി ഇനി ക്രൈസ്‌തവ സമൂഹത്തെ കാണേണ്ടതില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരോട്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്നും തൃശൂര്‍ അിരൂപതയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
ധർമ്മടത്ത് ഭൂരിപക്ഷം ഉയർത്താനായി പിണറായിയുടെ മത്സരം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

സ്ഥിഗതികള്‍ മാറി. തങ്ങളുടെ അവസ്ഥയെപ്പറ്റി അവര്‍ക്കിപ്പോള്‍ വ്യക്തമായ ധാരണയുണ്ട്‌. പരമ്പരാഗത വോട്ട്‌ ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വം പരിഗണിക്കാനും തയാറാകുന്നവരോട്‌ അനുകൂലമായ നിലപാടാണ്‌ സഭാ വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത്‌. എന്നാല്‍ മൂന്ന്‌ മുന്നണികളേയും തള്ളികളയുന്നില്ല. സഭാ നേതൃത്വത്തെ ഉദ്ധരിച്ച്‌ മുഖപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
cm pinarayi vijayan only favor Muslim community says Thrissur archdiocese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X