കെവിൻ കൊലപാതകം: ചോദ്യങ്ങളോട് അസ്വസ്ഥനായി പിണറായി, തന്റെ യാത്രയും എസ്ഐയും തമ്മിൽ ബന്ധമില്ല
തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ പോലീസിന്റെ വീഴ്ചയും മുഖ്യമന്ത്രിയുടെ യാത്രയും തമ്മില്‍ ബന്ധമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു കോട്ടയം ഗാന്ധിനഗര്‍ പോലസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ആദ്യം അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം അന്വേഷിക്കാം എന്നാണ് എസ്‌ഐ ഷിബു മറുപടി നല്‍കിയത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ എസ്‌ഐയ്ക്ക് പങ്കൊന്നും ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്നത് പ്രത്യേക സംഘമാണ്. ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകയോട് അസഹിഷ്ണുതയോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Recommended Video

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് കൊണ്ട് കുറ്റവാളികള്‍ക്ക് എന്തും ചെയ്യാന്‍ പറ്റുമെന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ടെത്തല്‍ ആണെന്നും പിണറായി പറഞ്ഞു. എന്നാല്‍ കെവിന്റെ ഭാര്യ നീനു ഉന്നയിച്ച ആരോപണമാണ് അതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുഖ്യമന്ത്രി അത് ശ്രദ്ധിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യം പ്രത്യേക സംഘത്തിന്റെതാണ് എന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ ചോദ്യം ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും കര്‍ക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.












Click it and Unblock the Notifications