കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിർദേശപ്രകാരമോ? മുഖ്യമന്ത്രിയുടെ മറുപടി

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിഞ്ജ വൈകുന്നത് ജ്യോത്സ്യന്റെ നിർദേശ പ്രകാരമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ ചിരച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാർത്ത സമ്മേളനത്തിലാണ് മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചത്. ചോദ്യം കേട്ടതും അദ്ദേഹം പൊട്ടിച്ചിരിച്ചു.

pinarayi vijyayan

'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും' - അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് ചൂണ്ടികാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എല്‍ഡിഎഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെയ് 20 രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് സൂചന. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 750 പേര്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം അപ്പോഴേക്കും നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ അടക്കം വലിയ കുറവ് ഉണ്ടാകും.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
CM Pinarayi Vijayan reaction on oath taking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X