കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചം തെളിയിക്കാനുളള മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് പിണറായി, ഇവിടെയുളള പ്രശ്നം അതല്ല!

Google Oneindia Malayalam News

തിരുവനന്തപുരം: ഏപ്രില്‍ അഞ്ചിന് രാത്രി വീടുകളില്‍ വെളിച്ചം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് സമ്മിശ്ര പ്രതികരണമാണ് രാജ്യ വ്യാപകമായി ഉയർന്ന് വരുന്നത്. കോൺഗ്രസിന്റേയും തൃണമൂൽ കോൺഗ്രസിന്റെയും ശിവസേനയുടേയും അടക്കം നേതാക്കൾ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എതിർത്തും പരിഹസിച്ചും രംഗത്ത് വന്നിട്ടുണ്ട്.

Recommended Video

cmsvideo
Pinarayi viajayan's reply to modi's light lamp order | Oneindia Malayalam

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സ്ഥിരമായി നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ഉയർന്നത്.

വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി

വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി

ദീപം തെളിയിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ കൂടി പ്രകാശം പരത്തുന്നതിനുളള നടപടി വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പിന്തുണയാണ് അതിന് ആവശ്യമെന്നും അത് വരുമായിരിക്കുമെന്നും മുഖ്യമന്ത്രി പ പ്രതികരിച്ചു.

നല്ല കാര്യം തന്നെ

നല്ല കാര്യം തന്നെ

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' പ്രകാശം പരത്തുക എന്നതിനോട് ആര്‍ക്കും വിയോജിപ്പുണ്ടാകേണ്ട കാര്യമില്ല. പ്രകാശം പരത്തുന്നത് നല്ല കാര്യം തന്നെ. ഇവിടെയുളള പ്രശ്‌നം സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ടൂറിസം ജോലിക്കാര്‍ റെസ്‌റ്റോറന്റുകളും റിസോര്‍ട്ടുകളും നടത്തുന്നവര്‍ അങ്ങനെയുളള ചെറുതും വലുതുമായ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ പ്രകാശം എത്തിക്കാന്‍ കഴിയണം.

അത് പിറകേ വരുമായിരിക്കും

അത് പിറകേ വരുമായിരിക്കും

അതിനാവശ്യം നല്ല രീതിയില്‍ ഉളള സാമ്പത്തിക പിന്തുണയാണ്. അത് പിറകേ വരുമായിരിക്കും. ആദ്യം ഇങ്ങനെ പ്രകാശം വരട്ടെ എന്നാകും പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാവുക. അതുമായി രാജ്യം സഹകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു''. ഏപ്രില്‍ 5ന് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുറ്റ് നേരം രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

ഷോ മാത്രമാണിത് എന്ന ആക്ഷേപം

ഷോ മാത്രമാണിത് എന്ന ആക്ഷേപം

വൈദ്യുതി വിളക്കുകൾ അണച്ചതിന് ശേഷം വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മെഴുകുതിരി വെട്ടം എന്നിവയാണ് വെളിച്ചം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ഭീഷണിയെന്ന ഇരുട്ടിനെ തുരത്താനാണിത് എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന പ്രശ്നങ്ങളെ ശ്രദ്ധിക്കാതെയുളള ഷോ മാത്രമാണിത് എന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്,.

 ഇന്ന് 9 പേർക്ക് കൂടി കൊവിഡ്

ഇന്ന് 9 പേർക്ക് കൂടി കൊവിഡ്

അതിനിടെ സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. 251 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. ഒരു നഴ്‌സടക്കം 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് കാസര്‍കോട് 7 പേര്‍ക്കും തൃശൂരും കണ്ണൂരും ഓരോരുത്തര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 169,997 പേരാണ് സംസ്ഥാനത്ത് ഇതുവരെ നിരീക്ഷണത്തില്‍ ഉളളത്. അതില്‍ 169,291 പേരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 706 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

English summary
CM Pinarayi Vijayan reacts to Narendra Modi's message to light lamps at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X