പാല സീറ്റ് ജോസഫിനെ തള്ളി മുഖ്യമന്ത്രി; 'ജമാ അത്തെ ഇസ്ലാമി ചര്‍ച്ചക്ക് പറ്റാത്തവര്‍'
തിരുവനന്തപുരം; എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പിജെ ജോസഫിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാകും എന്നാല്‍ അതാരും ഗൗരവത്തിലെടുക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പന് വരുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പാലാസീറ്റ് ജോസഫ് വിഭാഗം വിട്ട് നല്‍കുമെന്നും എന്‍സിപിയായി തന്നെ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.

ജമാ അത്തെ ഇസ്ലാമി ചര്‍ച്ചക്ക് പറ്റിയവരല്ലാത്തിനാലാണ് അവരെ താന്‍ ചര്‍ച്ചക്ക് വിളിക്കാത്തതെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സഭാ തര്‍ക്കം ഗൗരവമായ വിഷയമാണ്. ക്രമസമാധാന പ്രശ്നമുള്ള അത്തരമൊരു കാര്യത്തില്‍ ഇടപെടുന്നത് സ്വാഗതാര്‍ഹമാണ്. ഇടപെടലില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു
കുടിയെഴുപ്പിക്കലിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീട് വെച്ച് നല്‍കാനും വിദ്യഭ്യസ ചിലവ് ഏറ്റെടുക്കാനും നിര്‍ദേശം നല്‍കിയാതായും പിണറായി വിജയന് അറിയിച്ചു. കുട്ടികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും.അത്യന്തം ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുതിരാനില്‍ ഒരു ടണല്‍ ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് നാഷ്ണല്‍ ഹൈവേ അതോറിറ്റി അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കരാറുകാരുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുപ്പുകള്‍ നടത്തുകയാണ്്. കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Recommended Video
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം












Click it and Unblock the Notifications