'അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടക്കട്ടെ'; ഇ ശ്രീധരന്റെ പ്രസ്‌താവനകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനവും തുടര്‍ന്ന് നടത്തിയ പ്രസ്‌താവനകള്‍ക്കും പ്രതികണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ശ്രീധരന്‍ മഹാനായ വ്യക്തിയല്ലേ, വലിയ ടെക്‌നോക്രാറ്റ്, രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ച വ്യക്തി. ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് മോഹമുണ്ടെന്ന ഇ ശ്രീധരന്റെ പ്രസ്‌താവന സംബന്ധിച്ച മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.













Click it and Unblock the Notifications