കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടക്കട്ടെ'; ഇ ശ്രീധരന്റെ പ്രസ്‌താവനകള്‍ക്ക്‌ മുഖ്യമന്ത്രിയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരന്റെ ബിജെപി പ്രവേശനവും തുടര്‍ന്ന്‌ നടത്തിയ പ്രസ്‌താവനകള്‍ക്കും പ്രതികണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ശ്രീധരന്‍ മഹാനായ വ്യക്തിയല്ലേ, വലിയ ടെക്‌നോക്രാറ്റ്‌, രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ച വ്യക്തി. ഏത്‌ സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച്‌ കാര്യങ്ങള്‍ നടക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയാകാന്‍ തനിക്ക്‌ മോഹമുണ്ടെന്ന ഇ ശ്രീധരന്റെ പ്രസ്‌താവന സംബന്ധിച്ച മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

e sreedaran
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയാറാണെന്നായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന്‌ രക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക്‌ കൂടുതല്‍ അധികാരമില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
English summary
cm pinarayi vijayan, e sreedaran, e sreedarn statements against state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X