കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്‌എസിനെ അഗീകരിക്കാന്‍ മടിയില്ലാത്തവര്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേണ്‍ഗ്രസിന്റെ പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ പാണക്കാട് സന്ദര്‍ശനത്തെ എ വിജയരാഘവന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫിന്റെ സമീപനം മതമൗലീകവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയോട് സ്വീകരിക്കുന്ന സമീപനത്തെയും മറ്റ് മതമൗലീകവാദികളോട് സ്വീരിക്കുന്ന സമീപനത്തേയും തുടര്‍ന്നാണ് ഇത് പറയാന്‍ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ഗീയതയടക്കം സമരസപ്പെടുന്നതില്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലെന്ന് പുതുച്ചേരിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ നേതാക്കളുടെ വിശ്വാസ്യത എത്രത്തോളമാണെന്ന് ഇതെല്ലാം കാണിക്കുന്നതെന്നും അവര്‍ക്ക് ആര്‍എസ്‌എസിനെ അംഗീകരിക്കാനും ബിജെപിയുടെ കൂടെ പോകാനും മടിയില്ല എന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വനിരയിലേക്ക് വരുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും 2016ല്‍ എന്തുകൊണ്ടാണ് ജനം യുഡിഎഫിനെ തിരസ്‌കരിച്ചതെന്ന് വീണ്ടും ജനമോര്‍ക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.നേതൃത്വനിരയിലേക്ക് ഉമ്മന്‍ ചാണ്ടി വരുന്നത് കോണ്‍ഗ്രസിന്റെ പ്രശ്‌നമാണ് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഇപ്പോഴത്തെ നേതൃത്വം പറ്റുന്നില്ലെന്ന് കോണ്‍ഗ്രസിന് തോന്നിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications