• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരോഗ്യവകുപ്പ് പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്, ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 ഒരു വകയും ഉണ്ടായിട്ടില്ല

ഒരു വകയും ഉണ്ടായിട്ടില്ല

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്. എന്തിനും ഒരു വ്യത്യസ്തതയുണ്ടാകും. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്നത് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വിദഗ്ധരുടെ ഉപദേശം

വിദഗ്ധരുടെ ഉപദേശം

കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേവ വിദഗ്ധരാണെന്ന് ധരിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാരെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇങ്ങനെയൊരു വിദഗ്ധനെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ്.

അതിലൊട്ടും സംശയിക്കേണ്ട

അതിലൊട്ടും സംശയിക്കേണ്ട

ആവശ്യമായ കരുതല്‍ ഉണ്ടോയെന്ന് ചോദിക്കുന്നുണ്ട്. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിലൊട്ടും സംശയിക്കേണ്ട. വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെന്തെങ്കിലും വീഴ്ചയുണ്ടെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.

ഒരു വിമുഖതയും കാണിച്ചിട്ടില്ല

ഒരു വിമുഖതയും കാണിച്ചിട്ടില്ല

എല്ലാഘട്ടത്തിലും ഇത്തരത്തിലുള്ള എല്ലാവരുമായും ബന്ധപ്പെടുകയും പരസ്പരം ആശയങ്ങള്‍ കൈമാറുകയും നല്ല ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഒരു കാലത്തും, കഴിഞ്ഞ എട്ടൊമ്പത് മാസം പ്രത്യേകിച്ചും സര്‍ക്കാര്‍ ഒരു വിമുഖതയും കാണിച്ചിട്ടില്ല. ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍, എന്തോ സര്‍ക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ടെന്ന് കരുതിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

 അത് നല്ല കാര്യമല്ല

അത് നല്ല കാര്യമല്ല

ആ പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടങ്കില്‍ അങ്ങനെ പറഞ്ഞോളൂ. പക്ഷെ ഞങ്ങള്‍ ആരോഗ്യ വിദഗ്ധരാണെന്ന് പറഞ്ഞ് ആരോഗ്യ രംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കില്‍ അതൊന്നും കേരളത്തില്‍ ഏശില്ല.

നേട്ടത്തെ ഇകഴ്ത്തിക്കാണിക്കരുത്

നേട്ടത്തെ ഇകഴ്ത്തിക്കാണിക്കരുത്

നമ്മുടെ സംസ്ഥാനത്തിന്റെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനന മരണ നിരക്ക്, കുറഞ്ഞ മാതൃശിശു മരണ നിരക്ക്, ചെലവ് കുറഞ്ഞ ആരോഗ്യ സേവനങ്ങള്‍ ഇവയൊക്കെ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വ്യത്യസ്ഥ നിലയിലാക്കുന്നു. ഇത് നമ്മുടെ നാടാകെ ഒന്നിച്ച് നിന്ന് നേടിയതാണ്. ആ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കരുത്. നാടിന്റെ ഈ പ്രത്യേകത രാജ്യവും ലോകവും അംഗീകരിക്കുന്നതാണ് അതോര്‍മ്മ വേണം.

പൊതുജനാരോഗ്യം

പൊതുജനാരോഗ്യം

പല പകര്‍ച്ചവ്യാധികളും പല വര്‍ഷങ്ങള്‍ക്ക് മുമ്പേ നമുക്ക് തുടച്ചുനീക്കാനായി. ആസൂത്രണ പ്രക്രിയ സാമൂഹ്യ പങ്കാളിത്തം വിളക്കിച്ചേര്‍ത്തതിലൂടെയാണ് അതിന് സാധിച്ചത്. രണ്ടും മൂന്നും തലമുറകളില്‍പ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിലവാരത്തിലേക്ക് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

cmsvideo
  Dr Anoop is a martyr of Cyber Bullying
   ആര്‍ദ്രം മിഷന്‍

  ആര്‍ദ്രം മിഷന്‍

  അതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഉണ്ടാക്കിയ മാറ്റം എത്ര അതിശയകരമാണ്. അതൊക്കെ നമ്മുടെ നാടിന്റെ നേട്ടമാണ്. അതെല്ലാം കൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള വേറിട്ട നില ആര്‍ജിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  English summary
  CM Pinarayi Vijayan responds to the IMA criticism of the state health department
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X