Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മിഷൻ എന്തിന് കേന്ദ്ര നിലപാടുകൾക്ക് വഴങ്ങി; രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തീരുമാനത്തിനെതിരെ കേന്ദ്രത്തിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം രാജ്യസാഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത്. എന്നാൽ എന്താണ് കാര്യമെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കീഴ്‌വഴക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

ഇത്തരം നടപടിക്കു പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിനു വഴങ്ങി എന്ന് തിരഞ്ഞെടുപ്പു കമ്മിഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റ്, പെൻഷൻ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. പാവപ്പെട്ടവരുടെ അന്നം മുടക്കാനാണ് പ്രതപക്ഷം ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ഭക്ഷിക്കിറ്റ്, പെൻഷൻ എന്നിവ പ്രതിപക്ഷം മുടക്കാൻ ശ്രമിക്കുകയാണ്. കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തിരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    #KLElection 2021 വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

    പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിത്. എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

    എൻഎസ് എസിനെയും സിപിഎമ്മിനെയും ശത്രുപക്ഷത്ത് നിർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. ഇന്നലത്തെ തൻ്റെ പരാമർശം ചില മാധ്യമങ്ങൾ താൻ എൻഎസ്എസിനെതിരെ കടുപ്പിച്ചു എന്ന നിലയിൽ വ്യാഖ്യാനിക്കുകയായിരുന്നു. മന്നം ജയന്തി അവധി ആവശ്യം സർക്കാർ പരിഗണിച്ചു. ഇതിൽ നിയമപരമായ തടസം മാറാൻ കേന്ദ്രത്തെ സമീപിച്ചു. എന്നാൽ പറ്റില്ല എന്ന നിലപാടാണ് റിസർവ് ബാങ്ക് അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+