ഇന്ന് പിണറായി വിജയന്റെ 40-ാം വിവാഹ വാർഷികം; ആശംസയുമായി മുഹമ്മദ് റിയാസ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാർഷികം ആശംസിച്ച് മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൽ പിണറായിയുടേയും ഭാര്യ കമലയുടേയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു റിയാസിന്റെ ആശംസ. ഇരുവരുടേയും 41ാം വിവാഹ വാർഷികമാണ് ഇന്ന്.
'1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ.'എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ ട്വീറ്റ്. റിയാസിന്റെ പോസ്റ്റ് ഏറ്റെടുത്ത് നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ആശംസകൾ അറിയിക്കുന്നത്.
1979 സെപ്തംബര്‍ 2 നാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. അടിയന്തരാവസ്ഥ കാലത്ത് 19 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് കൂത്തുപറമ്പ് എംഎൽഎയായിരുന്നു പിണറായി വിജയൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. തലശ്ശേരിയിലെ സെന്റ് ജോസഫ്സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല.
തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇകെ നായനാരുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹത്തിന് അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.
മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം
ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!
ഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷി