വന്ദേ ഭാരതിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര ഇന്ന്; ട്രെയിനിന് അകത്തും പുറത്തും കനത്ത സുരക്ഷ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യും. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി പോകുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിക്കാെപ്പം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നിരുന്നുവെങ്കിലും അന്ന് യാത്ര ചെയ്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്.
മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനാൽ ട്രെയിനിന് അകത്തും പുറത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കും. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയുണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്. കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണ് വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തിയത്.
അതേസമയം, യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ആണ്. രാജ്യത്തെ 23 വന്ദേഭാരത് ട്രെയിനുകളിൽ, മികച്ച പ്രകടനം കാഴ്ചവച്ചത് കാസർകോട്- തിരുവനന്തപുരം ട്രെയിൻ ആണ് . തൊട്ടുപിന്നിൽ തിരുവനന്തപുരം- കാസർകോട് വന്ദേഭാരതുമാണ്












Click it and Unblock the Notifications