പിണറായിയെ രാജ്യം കേൾക്കുന്നു, ഇന്ത്യ ടുഡെയിൽ അഭിമുഖം, പങ്ക് വെച്ച് ടൊവിനോ അടക്കമുളളവർ
തിരുവനന്തപുരം: കൊച്ചുസംസ്ഥാനമായ കേരളത്തിന്റെ കൊവിഡ്19 പ്രതിരോധ നടപടികളെ രാജ്യവും ലോകവും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തെ പുകഴ്ത്തി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യ ടുഡെ അവതാരകനും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി പറഞ്ഞത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെ എന്നാണ്. കോവിഡിനെ നേരിടാന്‍ മോദിയും മറ്റ് സംസ്ഥാനങ്ങളും കേരളത്തെ കണ്ട് പഠിക്കണം എന്നും രാജ്ദീപ് പറയുകയുണ്ടായി.
കൊവിഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. മാത്രമല്ല ഇന്ത്യ ടുഡെ പരിപാടിയില്‍ പിണറായി നല്‍കിയ അഭിമുഖവും മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജ്ദീപ് സര്‍ദേശായി ആണ് കേരള മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.

മൂന്ന് മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങള്‍ അടക്കം കേരളത്തിനുണ്ട്. ആളുകള്‍ ഭീതി കാരണം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്് മൂലമുളള പ്രതിസന്ധിയും നേരിടാനാകും, സര്‍ദേശായിയുടെ ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു. വരും ദിവസങ്ങളില്‍ കൊറോണ കേസുകള്‍ ഇനിയും കൂടിയാല്‍ അതിനെ നേരിടാനുളള കഴിവ് സര്‍ക്കാരിനുണ്ടോ എന്ന് രാജ്ദീപ് സര്‍ദേശായി ചോദിച്ചു. എണ്ണത്തില്‍ വലിയ മാറ്റം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എങ്കിലും എന്തും നേരിടാന്‍ തയ്യാറാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ഐസൊലേഷന്‍ വാര്‍ഡുകള്‍, വെന്റിലേറ്ററുകള്‍ അടക്കമുളള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. ദേശീയ ലോക്ക് ഡൗണിന് മുന്‍പ് തന്നെ കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ പരിശോധന കേരളം നടത്തുന്നുണ്ടെന്നും ഇനിയും ശക്തമായ പരിശോധനകള്‍ വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് പിണറായിയുടെ ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമാ താരം ടൊവിനോ തോമസ് അടക്കമുളളവർ അക്കൂട്ടത്തിലുണ്ട്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുളളവർ 112 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന 6 പേർ പരിശോധനയിൽ നെഗറ്റീവാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ പാലക്കാടുകാരും 3 പേർ എറണാകുളകാരും 2 പേർ പത്തനംതിട്ടക്കാരുമാണ്. കോഴിക്കോടും ഇടുക്കിയിലും ഓരോ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് ആശുപത്രി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലവും ബ്രിട്ടീഷ് പൗരനടക്കം 5 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.












Click it and Unblock the Notifications