Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍'; മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം, ആശംസകളുമായി സോഷ്യല്‍ മീഡിയ

കണ്ണൂര്‍: 42ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും. വിവാഹ വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വൈറലായിരിക്കുകയാണ്. പ്രിയ പത്മനിക്കൊപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. 1979 സെപ്റ്റംബര്‍ രണ്ടിനായിരുന്നു പിണറായി വിജയനും ടി കമലയും വിവാഹിതരായത്.

kerala

വിവാഹ സമയത്ത് അച്ചടിച്ച കത്തും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അന്നത്തെ പാര്‍ട്ടി ജില്ല സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കത്ത്. 1-08-1979ല്‍ അച്ചടിത്ത കത്തില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. അന്ന് തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

വിവാഹ ക്ഷണക്കത്തിലെ വരികള്‍ ഇങ്ങനെ,

'സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാരി ടി കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ച് നടത്തുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചടയന്‍ ഗോവിന്ദന്‍, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി, കണ്ണൂര്‍ ജില്ലാ കമ്മറ്റി

അതേസമയം, മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ആശംസകളുമായി രംഗത്തെത്തി. എംഎല്‍എമാരും സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചു.

Recommended Video

cmsvideo
    കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+